Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ വിമാനം...

ജിദ്ദയിൽ വിമാനം റൺവേയിൽനിന്ന്​ തെന്നിമാറി

text_fields
bookmark_border
ജിദ്ദയിൽ വിമാനം റൺവേയിൽനിന്ന്​ തെന്നിമാറി
cancel
Listen to this Article

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന്​ തെന്നിമാറി. ബുധനാഴ്​ച രാവിലെ 8.10നാണ്​ സംഭവം. ഗൾഫ്​ സ്​ട്രീം 400 വിമാനമാണ് റൺവേയിൽനിന്ന്​ തെന്നിയതെന്ന്​ അധികൃതർ അറിയിച്ചു​. വിമാനത്തിൽ അഞ്ച്​ ജോലിക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അടിയന്തര രക്ഷാപ്രവർത്തന ​വിഭാഗം ഉടൻ സ്ഥലത്തെത്തി.

അപകട കാരണം പ്രത്യേക സംഘം അന്വേഷിച്ചുവരികയാണ്​. വിമാനം ​റൺവേയിൽനിന്ന്​ തെന്നിമാറിയത്​ വിമാനത്താവളത്തിലെ മറ്റ്​ വിമാനങ്ങളുടെ പോക്കുവരവുകളെ ബാധിച്ചിട്ടില്ലെന്ന് ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddahplane skidd
News Summary - The plane skidded off the runway in Jeddah
Next Story