കാത്തിരിപ്പ് കേന്ദ്രം തീയിട്ടയാൾ പിടിയിൽ
text_fieldsറിയാദ്: റിയാദ് മെട്രോ ബസ് പദ്ധതിയുടെ ബസ് വെയിറ്റിങ് സ്റ്റേഷന് തീയിട്ട സ്വദേശി പൊലീസ് പിടിയിൽ. നഗരത്തിലെ ഒരു ബസ് വെയിറ്റിങ് കേന്ദ്രത്തിന് വേഗം തീപിടിക്കുന്ന പദാർഥമൊഴിച്ച് തീയിട്ട സൗദി പൗരനെ അറസ്റ്റ് ചെയ്ത വിവരം റിയാദ് പൊലീസ് കുറ്റാന്വേഷണ വിഭാഗമാണ് വ്യക്തമാക്കിയത്.
അറസ്റ്റ് ചെയ്ത ആൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ മുമ്പാകെ ഹാജരാക്കിയതായി കുറ്റാന്വേഷണവിഭാഗം പറഞ്ഞു. ഇയാൾ ബസ് സ്റ്റേഷന് തീയിടുന്ന വിഡിയോ ക്ലിപ് പൊതുസുരക്ഷ വകുപ്പ് ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

