ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു -മുഹമ്മദ് മുഹ്സിൻ എം.എൽ.എ
text_fieldsമുഹമ്മദ് മുഹ്സിൻ എം.എൽ.എയെ ദമ്മാമിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി
ഭാരവാഹികൾ സ്വീകരിക്കുന്നു
ദമ്മാം: കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികളെ പ്രതിപക്ഷം ഭയക്കുന്നതിന്റെ തെളിവാണ് അതിദാരിദ്ര്യ നിർമ്മാർജന പ്രഖ്യാപനത്തിനെതിരെയുള്ള അവരുടെ പ്രസ്താവനകളെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. ദമ്മാമിൽ സന്ദർശനത്തിനെത്തിയപ്പോൾ, നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം എന്നിവർ സംസാരിച്ചു.
സജീഷ് പട്ടാഴി സ്വാഗതവും സാജൻ കണിയാപുരം നന്ദിയും പറഞ്ഞു. ഈ മാസം 21ന് ദമ്മാമിൽ നടത്തുന്ന മെഗാഷോ ആയ ‘റിഥം ട്യൂൺസ് ഓഫ് ഇന്ത്യ’ എന്ന പരിപാടിയുടെ പോസ്റ്റർ മുഹമ്മദ് മുഹ്സിൻ, പ്രോഗ്രാം ചെയർമാൻ ബിജു വർക്കിക്ക് നൽകി പ്രകാശനം ചെയ്തു. അരുൺ ചാത്തന്നൂർ, ഗോപകുമാർ, പ്രിജി കൊല്ലം, ശ്രീകുമാർ വെള്ളല്ലൂർ, മണിക്കുട്ടൻ, ജാബിർ, റിയാസ്, ജോസ് കടമ്പനാട്, സാബു, മുഹമ്മദ് ഷിബു, രഞ്ജിത, പ്രവീൺ, ഷീബ സാജൻ, വിനീഷ്, റഷീദ് പുനലൂർ, ഹുസൈൻ നിലമേൽ, ഉണ്ണി പൂച്ചെടിയൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

