ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം ഗണ്യമായി ഉയർന്നു
text_fieldsജിദ്ദ: ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം ഗണ്യമായി ഉയർന്നു. ആഭ്യന്തര തൊഴിൽ വിപണിയിലെ സ്വദേശി സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഈ വർഷം ആറുമാസത്തിനിടെ 32.9 ശതമാനമായി ഉയർന്നു.
തൊഴിൽരംഗത്തെ സ്ത്രീ ശാക്തീകരണത്തെ സഹായിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം നടത്തുന്ന പ്രവർത്തനപദ്ധതികളുടെ ഫലമാണിത്. 15 വയസ്സിന് മുകളിലുള്ള സ്വദേശി സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് ഏകദേശം 33.6 ശതമാനം ആയി ഉയർന്നിട്ടുണ്ട്.
ശാക്തീകരണത്തിനായി നിരവധി സംരംഭങ്ങൾ മന്ത്രാലയം നടപ്പാക്കി. ഏകദേശം 71,612 സ്ത്രീകൾ ഇഷ്ടത്തിന് അനുസരിച്ച് ജോലി ചെയ്യാൻ അവസരമൊരുക്കുന്ന 'വഴക്കമുള്ള ജോലി' സംരംഭത്തിന്റെ ഗുണഭോക്താക്കളായി. 8,37,911 സ്ത്രീകൾക്ക് സ്വയംതൊഴിൽ പദ്ധതി പ്രയോജനം ലഭിച്ചു. വിദൂര ജോലി പ്രോത്സാഹന പദ്ധതിയിൽനിന്ന് പ്രയോജനം നേടിയ സ്ത്രീകളുടെ എണ്ണം ഏകദേശം 79,641 ആയി. 'വുസൂൽ' പദ്ധതിയിലെ സ്ത്രീ ഗുണഭോക്താക്കളുടെ എണ്ണം 153,109 ആയി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി. 1,112 പേർ 'വിമൻസ് ലീഡർഷിപ് ട്രെയിനിങ് ആൻഡ് ഗൈഡൻസ് പ്രോഗ്രാം' പൂർത്തിയാക്കിയിട്ടുണ്ട്. സമാന്തര പരിശീലന സംരംഭത്തിൽ 3,800 പേർ പരിശീലനം നേടി.'വഖ്‌റ' പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഏകദേശം 9,881 ആയി. സ്ത്രീകൾ തൊഴിൽവിപണിയിൽ പ്രവേശിക്കുന്നതിന് നിരവധി ശിൽപശാലകളും ഇതിനകം നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

