റൗദ സന്ദർശകരുടെ എണ്ണം പ്രതിദിനം 54,000 ആയി വർധിപ്പിച്ചു
text_fieldsറിയാദ്: നുസ്കിൽ നിർമിത ബുദ്ധി ഉപയോഗിക്കുന്നതിന്റെ രണ്ടാംഘട്ടം ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽറബീഅ പറഞ്ഞു. ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഹജ്ജ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ‘നുസ്ക്’ ആപ്ലിക്കേഷൻ ലോകമെമ്പാടുമുള്ള എല്ലാ മുസ്‍ലിംകളെയും ലക്ഷ്യമിടുന്നു.
നിർമിത ബുദ്ധി ഉപയോഗിച്ച് വൈവിധ്യമാർന്ന സേവനങ്ങളും വിപുലമായ വിവരങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ.
ഹജ്ജ്, ഉംറ പ്രവർത്തനങ്ങളിൽ മികച്ച സേവനം നൽകുന്നതിന് മന്ത്രാലയം നിരവധി സേവനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബുക്കിങ് മോഡലുകളുടെ വികസനവും റൗദയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങളുടെ ക്രമീകരണവും സന്ദർശകരുടെ എണ്ണം പ്രതിദിനം 7,000ൽ നിന്ന് 54000 ആയി വർധിപ്പിക്കുന്നതിനും സംതൃപ്തി നിരക്ക് മൂന്ന് വർഷത്തിനുള്ളിൽ 90 ശതമാനം കവിയുന്നതിനും കാരണമായതായും ഹജ്ജ് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

