Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi covid
cancel

സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണം 4000ന്​ താഴെയെത്തി

text_fields
bookmark_border
പുതിയ രോഗികൾ: 3,913, രോഗമുക്തി: 4,284, മരണം: 2, ഗുരുതരാവസ്ഥയിലുള്ളവർ: 878

ജിദ്ദ: സൗദിയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 4,000ന്​ താഴെ കോവിഡ് കേസുകൾ മാത്രം. ഇന്ന് 3,913 പുതിയ രോഗികളും 4,284 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,79,384 ഉം രോഗമുക്തരുടെ എണ്ണം 6,30,816 ഉം ആയി.

രണ്ട് മരണങ്ങളും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 8,931 ആയി. നിലവിൽ 39,635 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 878 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.85 ശതമാനവും മരണനിരക്ക് 1.31 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,301, ജിദ്ദ 372, ദമ്മാം 221, ഹുഫൂഫ് 178, മക്ക 118, മദീന 102, അബഹ 85.

സൗദി അറേബ്യയിൽ ഇതുവരെ 5,67,07,289 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,55,17,272 ആദ്യ ഡോസും 2,36,56,978 രണ്ടാം ഡോസും 75,33,039 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The number of new covid patients in Saudi Arabia today has dropped to less than 4,000
Next Story