Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid
cancel

സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 900 കവിഞ്ഞു

text_fields
bookmark_border
പുതിയ രോഗികൾ: 902, രോഗമുക്തി: 469, ആകെ കേസുകൾ: 3,95,854, ആകെ രോഗമുക്തി: 3,81,658, മരണം: 9, ആകെ മരണം: 6,728, ചികിത്സയിൽ: 7,468. ഗുരുതരം: 874

ജിദ്ദ: സൗദി അറേബ്യയിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 902 പുതിയ കോവിഡ് കേസുകൾ. 469 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,95,854 ആയി. ഇവരിൽ 3,81,658 പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗികളിൽ ഒമ്പത് പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,728 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി 7,468 പേർ ചികിത്സയിലുണ്ട്. ഇവരിൽ 874 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്.

റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 402, മക്ക 163, കിഴക്കൻ പ്രവിശ്യ 155, അസീർ 36, മദീന 26, അൽ ഖസീം 21, ഹാഇൽ 21, ജീസാൻ 21, തബൂക്ക് 17, നജ്റാൻ 12, വടക്കൻ അതിർത്തി മേഖല 12, അൽജൗഫ് 9, അൽബാഹ 7.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The number of new covid patients in Saudi Arabia has exceeded 900
Next Story