സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 500 ൽ താഴെയെത്തി
text_fieldsജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 500 ൽ താഴെയെത്തി. പുതുതായി 476 രോഗബാധിതരും 719 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,46,066 ഉം രോഗമുക്തരുടെ എണ്ണം 7,25,107 ഉം ആയി.
ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,002 ആയി. നിലവിൽ 11,957 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 522 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.19 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 140, ജിദ്ദ 45, ദമ്മാം 26, മക്ക 18, മദീന 17, അബഹ 17, ത്വാഇഫ് 16, ഹുഫൂഫ് 14. സൗദി അറേബ്യയിൽ ഇതുവരെ 6,10,58,520 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,77,577 ആദ്യ ഡോസും 2,42,21,106 രണ്ടാം ഡോസും 1,08,59,837ബൂസ്റ്റർ ഡോസുമാണ്.

