Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു -അ​ഹ്​​മ​ദ് ന​ജാ​ത്തി

text_fields
bookmark_border
Malayalis
cancel
camera_alt

ജു​ബൈ​ൽ കെ.​എം.​സി.​സി ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​​ന്റെ ര​ണ്ടാം​ഘ​ട്ടം അ​ഹ്​​മ​ദ് ന​ജാ​ത്തി

ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജു​ബൈ​ൽ: മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന് ദ​മ്മാം ക്രി​മി​ന​ൽ കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ഹ്​​മ​ദ് ന​ജാ​ത്തി. സൗ​ദി ഭ​ര​ണ​കൂ​ടം വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം കേ​സു​ക​ളെ വീ​ക്ഷി​ക്കു​ന്ന​ത്. യു​വ​ജ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി ‘ബാ​റ്റി​ൽ എ​ഗ​ൻ​സ്​​റ്റ്​ ഡ്ര​ഗ്സ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ത്രൈ​മാ​സ പ്ര​ചാ​ര​ണ​ത്തി​​ന്റെ ര​ണ്ടാം​ഘ​ട്ട പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ​യാ​ണ് ല​ഭി​ക്കു​ക. അ​ഞ്ചു വ​ർ​ഷം മു​ത​ൽ 15 വ​ർ​ഷം വ​രെ ത​ട​വും ഭീ​മ​മാ​യ തു​ക പി​ഴ​യാ​യും ഈ​ടാ​ക്കും.

കേ​സി​ന്റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് വ​ധ​ശി​ക്ഷ​യും ല​ഭി​ച്ചേ​ക്കാം. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും പൗ​ര​സ​മൂ​ഹ​വും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഇ​തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​രം കേ​സു​ക​ൾ മു​ഖേ​ന നി​ര​വ​ധി ആ​ളു​ക​ളു​ടെ കു​ടും​ബ​ങ്ങ​ളാ​ണ് ശി​ഥി​ല​മാ​വു​ന്ന​ത്. പ്ര​വാ​സി​സ​മൂ​ഹം ഈ ​വി​ഷ​യ​ത്തി​ൽ നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

സൗ​ദി നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ഉ​ത്ത​രം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി. കി​ഴ​ക്ക​ൻ മേ​ഖ​ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ഹ​ജ്ജ് വേ​ള​യി​ൽ ജു​ബൈ​ലി​ൽ നി​ന്നു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന നോ​ർ​ക്ക പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വം ചേ​ർ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. നൗ​ഷാ​ദ്, സൈ​ത​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, ഷെ​രീ​ഫ് ആ​ലു​വ, സ​ലാം മ​ഞ്ചേ​രി, സ​ലാം പ​ഞ്ചാ​ര, ഇ​ബ്രാ​ഹിം​കു​ട്ടി താ​നൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഷം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി സ്വാ​ഗ​ത​വും റാ​ഫി കൂ​ട്ടാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalisdrug cases
News Summary - The number of Malayalis involved in drug cases is apprehensive.
Next Story