സൗദിയിൽ വനിതാജീവനക്കാരുടെ എണ്ണം വർധിച്ചു; 14,70,000 ആയി ഉയർന്നു
text_fieldsറിയാദ്: സൗദിയില്‍ രാജ്യത്തെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധന രേഖപ്പെടുത്തി. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം അവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വനിതകൾക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞു.
വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനത്തിലെത്തിയതായി മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ വനിതാജീവനക്കാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനവാണ് നിരക്ക് കുറയാന്‍ ഇടയാക്കിയത്. പുരുഷ വനിതാ അനുപാതത്തില്‍ വനിതാ പ്രാതിനിധ്യം 36 ശതമാനമായി ഉയർന്നു. വർഷം അവസാനിക്കുമ്പോള്‍ മൊത്തം വനിതാ ജീവനക്കാരുടെ എണ്ണം 14,70,000 ആയി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

