Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു

text_fields
bookmark_border
മരണം: 6, പുതിയ കേസുകൾ: 345
സൗദിയിൽ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു
cancel

ജിദ്ദ: സൗദി അറേബ്യയിൽ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച പുതുതായി 345 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 223 പേർ രോഗമുക്തി നേടുകയും ചെയ്തു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. കിഴക്കൻ പ്രവിശ്യയിലെ രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തേക്കാൾ രോഗമുക്തി ആവുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ കണക്കുകൾ വരുന്നത്. ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382752 ആയി. ഇവരിൽ 372926 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6573 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3253 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 567 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 142, കിഴക്കൻ പ്രവിശ്യ 80, മക്ക 47, വടക്കൻ അതിർത്തി മേഖല 14, അൽ ഖസീം 13, അൽജൗഫ് 12, മദീന 9, അസീർ 8, ഹാഇൽ 7, ജീസാൻ 5, തബൂക്ക് 4, നജ്റാൻ 2, അൽബാഹ 2.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The number of daily Covid patients in Saudi Arabia remains unchanged
Next Story