Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ചികിത്സയിലുള്ളവരിൽ ഗുരുതര രോഗികളുടെ എണ്ണം കുറയുന്നു

text_fields
bookmark_border
കോവിഡ് ചികിത്സയിലുള്ളവരിൽ ഗുരുതര രോഗികളുടെ എണ്ണം കുറയുന്നു
cancel

ജിദ്ദ: സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ ഗുരുതര അവസ്ഥയിലുള്ളവരുടെ എണ്ണം കുറഞ്ഞു. 405 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിലുള്ളത്. രാജ്യത്താകെ 85 പുതിയ കോവിഡ് രോഗികളും 49 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,46,336ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,309ഉം ആയി. അഞ്ച് പേർ പുതുതായി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8645 ആയി. 2351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 20, റിയാദ് 19, മദീന 9, കിഴക്കൻ പ്രവിശ്യ 9, അൽ ഖസീം 6, ജീസാൻ 5, നജ്‌റാൻ 4, അസീർ 3, വടക്കൻ അതിർത്തി മേഖല 3, അൽ ജൗഫ് 2, ഹാഇൽ 2, തബൂക്ക് 2, അൽ ബാഹ 1. ഇതുവരെ രാജ്യത്ത് 4,02,23,592 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The number of critically ill patients undergoing Covid treatment is declining
Next Story