Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഗുരുതര കോവിഡ്...

സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു

text_fields
bookmark_border
saudi covid vaccine
cancel

ജിദ്ദ: സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു. നിലവിൽ 825 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്ത് 4,738 പുതിയ കോവിഡ് രോഗികളും 4,973 രോഗമുക്തിയും രേഖപ്പെടുത്തി.

ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,70,997 ഉം രോഗമുക്തരുടെ എണ്ണം 6,22,087 ഉം ആയി. രണ്ട് മരണങ്ങളും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 8,927 ആയി. നിലവിൽ 39,981 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.71 ശതമാനവും മരണനിരക്ക് 1.33 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,559, ജിദ്ദ 573, ദമ്മാം 189, ഹുഫൂഫ് 172, മക്ക 156, ജിസാൻ 114, മദീന 92. സൗദി അറേബ്യയിൽ ഇതുവരെ 5,63,32,758 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54.80,931 ആദ്യ ഡോസും 2,36,36,318 രണ്ടാം ഡോസും 72,15,509 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi covid
News Summary - The number of critical ill covid patients has increased in Saudi Arabia
Next Story