സൗദിയിൽ വെള്ളിയാഴ്ച കോവിഡ് രോഗികളുടെ എണ്ണം 500 കടന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 500ന് മുകളിലെത്തി. വെള്ളിയാഴ്ച 510 പേർക്ക് കോവിഡ് ബാധിച്ചു. 372 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,87,292 ആയി.ഇവരിൽ 3,76,203 പേർക്കും രോഗം ഭേദമായി.
ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,637 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,452 ആണ്. ഇവരിൽ 630 പേരുടെ നില ഗുരുതരമാണ്.ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 213 പുതിയ കേസുകളാണ് കണ്ടെത്തിയത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 213, കിഴക്കൻ പ്രവിശ്യ 94, മക്ക 79, വടക്കൻ അതിർത്തി മേഖല 20, മദീന 20, ഹാഇൽ 19, അൽ ഖസീം 18, അസീർ 14, തബൂക്ക് 10, ജീസാൻ 7, അൽബാഹ 6, അൽജൗഫ് 5, നജ്റാൻ 5.

