'ചില്ലിട്ടമുറികൾ' നോവൽ പ്രകാശനം ചെയ്തു
text_fieldsതബൂക്കിൽ നടന്ന ഇസ്മായിൽ പുള്ളാട്ട് രചിച്ച 'ചില്ലിട്ട മുറികൾ' നോവൽ പ്രകാശന ചടങ്ങിൽനിന്ന്
തബൂക്ക്: ഇസ്മായിൽ പുള്ളാട്ടിന്റെ കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പുറത്തിറക്കിയ 'ചില്ലിട്ട മുറികൾ' എന്ന നോവൽ തബൂക്കിലെ മദീന റോഡ് റിസോർട്ട് ആൻഡ് അറീനയിൽ വെച്ച് പ്രകാശനം ചെയ്തു. തബൂക്ക് ഓച്ചിറ കലാകേന്ദ്രം സംഘടിപ്പിച്ച ഓണം ഫെസ്റ്റിൽ വെച്ചാണ് പ്രകാശനം നടന്നത്. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപിക സാജിത കണിയാപുരം പുസ്തകം പരിചയപ്പെടുത്തി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഷാജഹാൻ കുളത്തൂപുഴ അധ്യക്ഷതവഹിച്ചു. ഇന്റർടെക് എൻജിനീയർ ഇ.ടി.എസ്.ടി നിയോം സൂപ്പർവൈസർ ഫഹദ് അൽയാമി പുസ്തകപ്രകാശനം നടത്തി. തബൂക്കിൽ നിന്നുള്ള ആദ്യ പ്രവാസി മലയാളിയുടെ നോവലാണിത്.
വിവിധ സംഘടന നേതാക്കളായ ഫസൽ എടപ്പറ്റ, ഉബൈസ് മുസ്തഫ, സജീർ വാഴപ്പണ, സജീബ് അൽഅംരി, മുഹമ്മദ് സലീം ജബാപ്പു എന്നിവർ ആശംസാ പ്രഭാഷണം നടത്തി.
ജാബിർ ചെറൂപ്പ, സൻഹീർ വയനാട്, റിജാസ് കുറ്റിയാടി, ഹാശിം ക്ലാപ്പന, സദഖത്തുള്ള ചെറൂപ്പ, ഷമീർ തിരുവനന്തപുരം, ഷഫീഖ് വളാഞ്ചേരി, ഇ.പി.എം അൻവർ, ബഷീർ കുളത്തുപ്പുഴ എന്നിവർ നേതൃത്വം നൽകി.
യൂസുഫ് വളാഞ്ചേരി സ്വാഗതവും ഇസ്മായിൽ പുള്ളാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

