Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരിസാല സ്​റ്റഡി സർക്കിൾ...

രിസാല സ്​റ്റഡി സർക്കിൾ ‘തർത്തീൽ’ ഒമ്പതാം പതിപ്പിന് തുടക്കമായി

text_fields
bookmark_border
രിസാല സ്​റ്റഡി സർക്കിൾ ‘തർത്തീൽ’ ഒമ്പതാം പതിപ്പിന് തുടക്കമായി
cancel

റിയാദ്: ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്​റ്റഡി സർക്കിൾ (ആർ.എസ്.സി) ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന ‘തർത്തീൽ’ ഒമ്പതാം പതിപ്പിന് തുടക്കമായി. ലോകത്തെ 25 രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പ്രവാസി വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഖുർആ​െൻറ ശരിയായ പാരായണ നിയമങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പ്രത്യേക സിലബസ് അടിസ്ഥാനമാക്കിയുള്ള ‘തഹ്‌സീൻ’ പഠന സെഷനുകൾ തർത്തീലി​െൻറ ഭാഗമായി നടക്കും. ഖുർആൻ പ്രഭാഷണം, ട്വീറ്റ്, ക്യുലോഗ്‌സ് എന്നിവയ്ക്ക് പുറമെ വനിതകൾക്കും വിദ്യാർഥികൾക്കുമായി പ്രത്യേക രചനാ മത്സരങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

കിഡ്‌സ്, ജൂനിയർ, സെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തിലാവത് (പാരായണം), ഹിഫ്‌സ് (മനഃപാഠം), കഥ പറയൽ, ഖുർആൻ ക്വിസ്, സെമിനാർ, രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി +966 50 264 6031, +966 54 712 9992 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registrationrisala study circleAdmission has startedRisala
News Summary - The ninth edition of the Risala Study Circle ‘Tarthil’ has begun.
Next Story