Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമരണം വഴിമാറിയ രാത്രി:...

മരണം വഴിമാറിയ രാത്രി: ഡ്രൈവറുടെ അരികിലെ ഇരിപ്പ് 24-കാരനായ മുഹമ്മദ് അബ്ദുൾ ശുഹൈബിന് രക്ഷയായി

text_fields
bookmark_border
night,death, driver, 24-year, Muhammad ,Abdul Shuhaib, ഷുഹൈബ്,മക്ക, മദീന,
cancel
camera_alt

അപകടത്തിൽ നിന്നും രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൾ ശുഹൈബ്

Listen to this Article

മദീന: മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയിലുണ്ടായ ബസ് ദുരന്തത്തിൽ 24 കാരനായ മുഹമ്മദ് അബ്ദുൽ ശുഹൈബിന് ജീവൻ തിരിച്ചുകിട്ടിയത് യാത്രയിൽ ഉറങ്ങാതിരുന്നതിനാൽ. എന്നാൽ ഈ ദാരുണമായ ദുരന്തത്തിൽ ശുഹൈബിന് നഷ്ടമായത് സ്വന്തം മാതാപിതാക്കളടക്കം ആറ് അടുത്ത ബന്ധുക്കളെയാണ്. 45 തീർഥാടകർ അഗാധമായ ഉറക്കത്തിലായിരുന്നപ്പോഴാണ് ശുഹൈബ് സമയം കളയാനും ഉറങ്ങാതിരിക്കാനുമായി ഡ്രൈവറുടെ അടുത്ത മുൻസീറ്റിലേക്ക് മാറിയിരുന്നത്. അൽപസമയത്തിനകം, അമിതവേഗത്തിലെത്തിയ ഒരു ഡീസൽ ടാങ്കർ ബസ്സിലിടിച്ചതോടെ സംഭവിച്ച വൻ തീപിടിത്തം നിമിഷങ്ങൾക്കകം വാഹനത്തെ പൂർണമായി വിഴുങ്ങി. കൂട്ടിയിടിയുടെ ആഘാതത്തിൽ ഉണർന്നിരുന്ന ശുഹൈബും ഡ്രൈവറും ജനലിലൂടെ ചാടി രക്ഷപ്പെട്ടു. ഉള്ളിലുണ്ടായിരുന്നവർ കണ്ണടച്ച് തുറക്കുംമുമ്പ് 45 പേരും വെന്തുമരിച്ചു.

ദുരന്തം നടന്ന ശേഷം പുലർച്ചെ 5.30 ഓടെ ശുഹൈബ് തങ്ങളെ വിളിച്ചതായി ഹൈദരാബാദിലെ ഹജ്ജ് ഹൗസിൽ ആകാംഷയോടെ കാത്തിരിക്കുന്ന ബന്ധു മുഹമ്മദ് തഹ്സീൻ പറഞ്ഞു. 'താൻ രക്ഷപ്പെട്ടെന്നും എന്നാൽ മറ്റെല്ലാവരും കത്തുകയാണെന്നും അവൻ വിളിച്ചു പറഞ്ഞു. അതിനുശേഷം അവനുമായി സംസാരിക്കാൻ കഴിഞ്ഞില്ല, പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിഞ്ഞു' - തഹ്സീൻ പറഞ്ഞു.

നടരാജ് നഗർ, ജിറ സ്വദേശിയായ ശുഹൈബിന് ഒരു രാത്രി കൊണ്ട് നഷ്ടമായത് തൻ്റെ പ്രിയപ്പെട്ടവരെയെല്ലാമാണ്. അദ്ദേഹത്തിൻ്റെ മാതാപിതാക്കളായ മുഹമ്മദ് ഖാദർ (56), ഗൗസിയ ബീഗം (46) എന്നിവരും, മുത്തശ്ശനും മറ്റ് കസിൻസുമുൾപ്പെടെ ആറ് കുടുംബാംഗങ്ങളാണ് ദുരന്തത്തിൽപ്പെട്ടത്. ശുഹൈബിൻ്റെ സഹോദരൻ മുഹമ്മദ് അബ്ദുൾ സമീർ വ്യക്തിപരമായ കാരണങ്ങളാൽ മക്കയിൽ തങ്ങിയതുകൊണ്ട് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ശാരീരികവും വൈകാരികവുമായ കനത്ത ആഘാതത്തിൽ നിന്ന് മുക്തനായി വരുന്ന ശുഹൈബ് നിലവിൽ മദീനയിലെ സൗദി ജർമ്മൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് ആവശ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ഇടപെട്ടിട്ടുണ്ട്.

ര​ക്ഷ​പ്പെ​​ട്ടെ​ങ്കി​ലും ശു​ഹൈ​ബി​ന് ന​ഷ്​​ട​മാ​യ​ത്​ മാ​താ​പി​താ​ക്ക​ള​ട​ക്കം ആ​റ് ഉ​റ്റ​വ​രെ

മ​ദീ​ന: മ​ര​ണ​മു​ഖ​ത്തു​നി​ന്ന്​ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ശു​ഹൈ​ബി​ന് പ​ക്ഷേ, ന​ഷ്​​ട​മാ​യ​ത്​ സ്വ​ന്തം മാ​താ​പി​താ​ക്ക​ള​ട​ക്കം ആ​റ്​ പ്രി​യ​പ്പെ​ട്ട​വ​രെ. മ​ദീ​ന ബ​സപ​ക​ടം മ​ര​ണ​ത്തി​ന്​ കൊ​ടു​ക്കാ​തെ ബാ​ക്കി​വെ​ച്ച​ത്​ ഈ 24​കാ​ര​നെ മാ​ത്ര​മാ​ണ്. യാ​ത്ര​യി​ൽ ഉ​റ​ങ്ങാ​തി​രു​ന്ന​ത്​ കൊ​ണ്ട്​ മാ​ത്ര​മാ​യി​രു​ന്നു ഈ ​ര​ക്ഷ​പ്പെ​ട​ൽ. എ​ന്നാ​ൽ, ഉ​മ്മ​യും ഉ​പ്പ​യു​മു​ൾ​പ്പ​​ടെ പ്രി​യ​പ്പെ​ട്ട​വ​രെ​യെ​ല്ലാം മ​ര​ണം കൊ​ണ്ടു​പോ​യി. ത​​ന്റെ ഈ ​പ്രി​യ​പ്പെ​ട്ട​വ​ര​ട​ക്കം ബ​സി​ലു​ണ്ടാ​യി​രു​ന്ന 45 പേ​രും അ​ഗാ​ധ​മാ​യ ഉ​റ​ക്ക​ത്തി​ലാ​ണ്ട​പ്പോ​ൾ സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ഉ​റ​ങ്ങാ​തി​രി​ക്കാ​നു​മാ​ണ്​ ഡ്രൈ​വ​റു​ടെ അ​ടു​ത്തു​ള്ള മു​ൻ​സീ​റ്റി​ലേ​ക്ക് മാ​റി​യി​രു​ന്ന​ത്. അ​ങ്ങ​നെ വ​ന്നി​രു​ന്ന് അ​ൽ​പ​സ​മ​യ​ത്തി​ന​കം, അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ഒ​രു ഡീ​സ​ൽ ടാ​ങ്ക​ർ ബ​സി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബ​സി​ൽ തീ​യാ​ളി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ണ​ർ​ന്നി​രു​ന്ന ശു​ഹൈ​ബും ഡ്രൈ​വ​റും വി​ൻ​ഡോ​യി​ലൂ​ടെ പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക്​ ക​ണ്ണു തു​റ​ക്കാ​ൻ പോ​ലും സ​മ​യം ല​ഭി​ച്ചി​ല്ല. 45 പേ​രും വെ​ന്തു​മ​രി​ച്ചു.

ദു​ര​ന്ത​ത്തി​ന്​ ശേ​ഷം പു​ല​ർ​ച്ച 5.30ഓ​ടെ ശു​ഹൈ​ബ് ത​ങ്ങ​ളെ വി​ളി​ച്ച​താ​യി ഹൈ​ദ​രാ​ബാ​ദി​ലെ ഹ​ജ്ജ് ഹൗ​സി​ൽ ഉ​ത്​​ക​ണ്​​ഠ​യോ​ടെ കാ​ത്തി​രു​ന്ന ബ​ന്ധു മു​ഹ​മ്മ​ദ് ത​ഹ്സീ​ൻ പ​റ​ഞ്ഞു. താ​ൻ ര​ക്ഷ​പ്പെ​ട്ടെ​ന്നും എ​ന്നാ​ൽ, മ​റ്റെ​ല്ലാ​വ​രും ക​ത്തു​ക​യാ​ണെ​ന്നു​മാ​ണ്​ അ​വ​ൻ വി​ളി​ച്ചു​പ​റ​ഞ്ഞ​ത്. അ​തി​നു​ശേ​ഷം അ​വ​നു​മാ​യി സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല, പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​റി​ഞ്ഞു -ത​ഹ്സീ​ൻ പ​റ​ഞ്ഞു.ന​ട​രാ​ജ് ന​ഗ​ർ, ജി​റ സ്വ​ദേ​ശി​യാ​യ ശു​ഹൈ​ബി​ന് ഒ​രു രാ​ത്രി കൊ​ണ്ട് ന​ഷ്​​ട​മാ​യ​ത് ത​​ന്റെ പ്രി​യ​പ്പെ​ട്ട​വ​രെ​യെ​ല്ലാ​മാ​ണ്. മാ​താ​പി​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഖാ​ദ​ർ (56), ഗൗ​സി​യ ബീ​ഗം (46) എ​ന്നി​വ​രും, മു​ത്ത​ശ്ശ​നും മ​റ്റ്​ ബ​ന്ധു​ക്ക​ളു​മു​ൾ​പ്പ​ടെ ആ​റ് കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​ത്. ശു​ഹൈ​ബി​​ന്റെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ സ​മീ​ർ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ മ​ക്ക​യി​ൽ ത​ങ്ങി​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.ശാ​രീ​രി​ക​വും വൈ​കാ​രി​ക​വു​മാ​യ ക​ന​ത്ത ആ​ഘാ​ത​ത്തി​ൽ​നി​ന്ന് മു​ക്ത​നാ​യി വ​രു​ന്ന ശു​ഹൈ​ബ് നി​ല​വി​ൽ മ​ദീ​ന​യി​ലെ സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadsoudinewsMadinah
News Summary - The night death took its toll: Sitting next to the driver saved 24-year-old Muhammad Abdul Shuhaib
Next Story