പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsപ്രധാനമന്ത്രിയും കിരീടാവകാശിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ
പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തുജിദ്ദ: സൗദി അറേബ്യയുടെ പുതിയ പ്രതിരോധ, വിദ്യാഭ്യാസ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രതിരോധമന്ത്രിയായി അമീർ ഖാലിദ് ബിൻ സൽമാനെയും വിദ്യാഭ്യാസമന്ത്രിയായി യൂസുഫ് ബിൻ അബ്ദുല്ല അൽബൂനിയാനെയും നിയമിച്ചുള്ള സൽമാൻ രാജാവിന്റെ ഉത്തരവിറങ്ങിയത് ചൊവ്വാഴ്ച വൈകീട്ടാണ്.
ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ സൽമാൻ രാജാവിന് മുമ്പാകെയാണ് ഇരുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. പ്രതിരോധ സഹമന്ത്രിയായിരിക്കെയാണ് അമീർ ഖാലിദ് ബിൻ സൽമാനെ പ്രതിരോധമന്ത്രിയായി അവരോധിച്ചത്. നിലവിലെ വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ബിൻ ആലുശൈഖിനെ സഹമന്ത്രിയായി മാറ്റിനിയമിച്ചു.

