Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ത്വാ​ഇ​ഫ്: സ​മ​ഗ്ര ആ​രോ​ഗ്യ ടൂ​റി​സ​ത്തി​െൻറ പു​തി​യ ആ​ഗോ​ള​കേ​ന്ദ്രം

text_fields
bookmark_border
പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ത്വാ​ഇ​ഫ്: സ​മ​ഗ്ര ആ​രോ​ഗ്യ ടൂ​റി​സ​ത്തി​െൻറ പു​തി​യ ആ​ഗോ​ള​കേ​ന്ദ്രം
cancel
camera_alt

ത്വാ​ഇ​ഫ്​ മേ​ഖ​ല​യു​ടെ വി​വി​ധ കാ​ഴ്​​ച​ക​ൾ

ത്വാ​ഇ​ഫ്: സൗ​ദി അ​റേ​ബ്യ​യി​ലെ മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളും ഹ​രി​താ​ഭ​മാ​യ താ​ഴ്‌​വ​ര​ക​ളും നി​റ​ഞ്ഞ ത്വാ​ഇ​ഫ് ന​ഗ​രം, സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ വി​നോ​ദ​സ​ഞ്ചാ​ര (വെ​ൽ​ന​സ് ടൂ​റി​സം) കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ‘ഹെ​ൽ​ത്ത് സി​റ്റി’ അം​ഗീ​കാ​രം തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ സൗ​ദി ന​ഗ​ര​മെ​ന്ന നേ​ട്ട​വും ഇ​തി​ന​കം ത്വാ​ഇ​ഫ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​രി​സ്ഥി​തി, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി, സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ തു​ട​ങ്ങി​യ 80-ല​ധി​കം ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത്വാ​ഇ​ഫി​ന് ഈ ​അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഈ ​പ​ദ​വി​യി​ലൂ​ടെ ഒ​രു മി​ക​ച്ച ‘വെ​ൽ​ന​സ് ഡെ​സ്​​റ്റി​നേ​ഷ​ൻ’ എ​ന്ന നി​ല​യി​ൽ പ്ര​ദേ​ശ​ത്തി​െൻറ ടൂ​റി​സം സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​ത്തെ വി​വി​ധ വ​ന​മേ​ഖ​ല​ക​ൾ, മ​നോ​ഹ​ര​മാ​യ വ്യൂ ​പോ​യി​ൻ​റു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, റെ​സ്​​റ്റോ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം നി​ല​വി​ൽ ആ​രോ​ഗ്യ-​പ്ര​കൃ​തി അ​ധി​ഷ്ഠി​ത ടൂ​റി​സം രീ​തി​ക​ളാ​ണ് അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. അ​ൽ ശ​ഫ, അ​ൽ ഹ​ദ പ​ർ​വ​ത​നി​ര​ക​ൾ​ക്കി​ട​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഇ​വി​ടേ​ക്ക് നേ​ര​ത്തെ ത​ന്നെ രാ​ജ്യ​ത്തി​ന​ക​ത്തു നി​ന്നും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ മാ​റ്റ​ങ്ങ​ളോ​ടെ ലോ​ക​ത്തി​െൻറ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ​യും ഈ ​പ്ര​കൃ​തി സൗ​ന്ദ​ര്യം ഇ​ങ്ങോ​ട്ട് ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം 2,500 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ൽ ശ​ഫ പ​ർ​വ​ത​നി​ര​ക​ളി​ൽ മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും നി​റ​ഞ്ഞ ത​ണു​ത്ത വേ​ന​ൽ​ക്കാ​ല കാ​ലാ​വ​സ്ഥ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ടൂ​റി​സം അ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി ഇ​തി​നെ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​കു​ളി​ർ​മ​യു​ള്ള മ​ല​നി​ര​ക​ളും പ​ച്ച​പ്പ​ണി​ഞ്ഞ താ​ഴ്‌​വ​ര​ക​ളും ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​വും ന​ഗ​ര​ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ളി​ൽ നി​ന്നും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളി​ൽ നി​ന്നും മോ​ച​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മി​ക​ച്ച യാ​ത്രാ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​െൻറ ത​ണു​ത്ത കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി സൗ​ന്ദ​ര്യ​വും സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​വും സ​ന്ദ​ർ​ശ​ക​രി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ന്മേ​ഷം നി​റ​യ്ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The new global hub for holistic health tourism
Next Story