മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.എം.സി.സി
text_fieldsജിദ്ദ: വികസനരംഗത്ത് പിന്നാക്കം നില്ക്കുന്ന മലപ്പുറം ജില്ലയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തില്‍ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് 202 ഡോക്ടര്‍മാരെ നിയമിച്ചപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ രണ്ട് ഡോക്ടര്‍മാരെ മാത്രം നിയമിച്ചത് ജില്ലയോടുള്ള കടുത്ത അവഗണനയാണ്.
പിണറായി സര്‍ക്കാര്‍ മലപ്പുറം ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് പ്രസിഡന്റ് ഇസ്മാഈല്‍ മുണ്ടുപറമ്പ്, ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

