ഇടത് സർക്കാറിന്റെ തുടർച്ച കാലഘട്ടത്തിന്റെ അനിവാര്യത -കേളി മുസാഹ്മിയ ഏരിയ സമ്മേളനം
text_fieldsകേളി മുസാഹ്മിയ ഏരിയ സമ്മേളനം ഷമീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ് : കേരളത്തിലെ ഇടത് സർക്കാരിന്റെ തുടർച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉപയോഗപ്പെടുത്തി ജീവിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം നിലവിൽ കേരളം മാത്രമാണ്. കഴിഞ്ഞ ഒൻപത് വർഷമായി കേരളം അനുഭവിക്കുന്ന വികസനവും, സുരക്ഷിതത്വവും രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തിൽ സമാനതകൾ ഇല്ലാത്തതാണ്.
ഭാരവാഹികൾ: അനീസ് അബൂബക്കർ (സെക്രട്ടറി), ജെറി തോമസ് (പ്രസിഡന്റ്), നിസാർ റാവുത്തർ (ട്രഷറർ)
യൂണിയൻ സർക്കാരിന്റെ ഭാഗത്ത് നിന്നും നേരിടുന്ന സാമ്പത്തീക ഞെരുക്കത്തിലും കേരളം സമഗ്ര മേഖലയിലും കുതിക്കുകയാണ്. തനത് വരുമാനം വർധിപ്പിച്ചും പൊതുകടം കുറച്ചും, ദാരിദ്രം നിർമാർജനം ചെയ്തും കേരളം ഇന്ന് രാജ്യത്തിനും ലോകത്തിനും തന്നെ മാതൃക സൃഷ്ടിക്കുകയാണ്. ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ ഇടത് ബദൽ എങ്ങിനെ ആകണമെന്ന് കേരളത്തിലെ ഇടത് സർക്കാർ ലോകത്തിന്റെ മുന്നിൽ കാണിച്ചിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയങ്ങളിലും ഇടപെടാതെ കേരളത്തിലെ പ്രതിപക്ഷം ദുരിത ബാധിതരെ പോലും ചൂഷണം ചെയ്യുന്നതും നേരനുഭവമാണ്. ഈ സാഹചര്യത്തിൽ ജനക്ഷേമം മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ഇടത് സർക്കാരിന്റെ തുടർച്ച അനിവാര്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമ്മേളന സംഘാടക സമിതി ചെയർമാൻ ജെറി തോമസ് താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ച് ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് നടരാജൻ അധ്യക്ഷനായി. സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിസാർ റാവുത്തർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അനീസ് അബൂബക്കർവരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ച് യൂനിറ്റിനെ പ്രതിനിധീകരിച്ച് പതിനൊന്ന് പേർ ചർച്ചയിൽ പങ്കെടുത്തു. നിസാർ റാവുത്തർ, അനീസ് അബൂബക്കർ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഷമീർ കുന്നുമ്മൽ എന്നിവർ മറുപടി പറഞ്ഞു. അഭിലാഷ്, മോഹനൻ, മുജീബ്,ബാബു ജനാർദ്ദനൻ, ഷൗക്കത്ത് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. അനീസ് അബൂബക്കർ (സെക്രട്ടറി), ജെറി തോമസ് (പ്രസിഡന്റ്), നിസാർ റാവുത്തർ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി നടരാജൻ, ഗോപി, ജോയന്റ് സെക്രട്ടറിമാരായി നൗഷാദ് ഗുവയ്യ, നൗഷാദ് ദുർമ, ജോയന്റ് ട്രഷറർ നാസർ റുവൈദ, കമ്മിറ്റി അംഗങ്ങളായി ഷാബു ജനാർദ്ദനൻ,ശ്യാം,ലാൽ,സക്കീർ,മഹമൂദ്, സുദർശനൻ,സുരേഷ്,ഷി്നു മാത്യു, വിജേഷ് എന്നീ 17 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. നടരാജൻ, രാജേഷ്, നൗഷാദ് എന്നിവർ പ്രസീഡിയം, ഷമീർ പുലാമന്തോൾ, നിസാറുദ്ദീൻ, ഷാജി പ്ലാവിലയിൽ, അനീസ് അബൂബക്കർ സ്റ്റിയറിങ് കമ്മിറ്റി, ശ്യാം, നൗഷാദ്, അനീസ് രജിസ്ട്രേഷൻ കമ്മിറ്റി, നൗഷാദ്,ഷാബു, അഭിലാഷ് മിനുട്സ് കമ്മിറ്റി, ജെറി തോമസ്, മോഹനൻ, ബാബു പ്രമേയ കമ്മറ്റി നാസർ, വിജേഷ്, ഷിനു മാത്യു ക്രഡൻഷ്യൽ എന്നിങ്ങനെ സബ്കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത് കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ ധനുവച്ചപുരം, നൗഫൽ സിദ്ദീഖ്, കിഷോർ ഇ നിസാം, നസീർ മുള്ളൂർക്കര എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നാസർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ നൗഷാദ് ഗുവയ്യ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ പുതിയ സെക്രട്ടറി അനീസ് അബൂബക്കർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

