നവോദയ മദീന ഏരിയ കമ്മിറ്റി നഴ്സുമാരെ ആദരിച്ചു
text_fieldsകോവിഡ് കാലത്ത് മദീനയിലെ വിവിധ ആശുപത്രികളിൽ സ്തുത്യർഹമായ സേവനം നൽകിയ നഴ്സുമാരെ ജിദ്ദ നവോദയ മദീന ഏരിയ കമ്മിറ്റി ആദരിച്ചപ്പോൾ
മദീന: കോവിഡ് കാലത്ത് മദീനയിലെ വിവിധ ആശുപത്രികളിൽ സ്തുത്യർഹമായ സേവനം നൽകിയ അമ്പതോളം മലയാളി നഴ്സുമാരെ ജിദ്ദ നവോദയ മദീന ഏരിയ കമ്മിറ്റി ആദരിച്ചു. പത്തോളം ആശുപത്രികളിൽനിന്ന് തിരഞ്ഞെടുത്ത ബിൻസി, ഷൈനി, ഷെജിന മോൾ, മൈഥിലി, നസിയ, റുബീന, രഞ്ജു, ഷിബ, റാണി, രഹ്ന എന്നിവര്‍ക്ക് പ്രത്യേക ചടങ്ങില്‍ ഉപഹാരം നല്കി. ഡോ. മുഹമ്മദ് സാലിഹ് നേതൃത്വം നൽകി. നവോദയ ജിദ്ദ പ്രസിഡൻറ് കിസ്മത് മമ്പാട്, രക്ഷാധികാര സമിതി അംഗങ്ങളായ സലാം കല്ലായി, ഫിറോസ് മുഴപ്പിലങ്ങാട്, ഏരിയ സെക്രട്ടറി സുജായി മാന്നാര്‍, ഏരിയ പ്രസിഡൻറ് നിസാർ കരുനാഗപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.