‘നവോദയ’ ലോഗോ പ്രകാശനം ചെയ്തു
text_fieldsബുറൈദയിൽ നവോദയ സൗഹൃദ കൂട്ടായ്മയുടെ ലോഗോ ഹരിലാൽ പ്രകാശനം ചെയ്യുന്നു
ബുറൈദ: ഖസീം പ്രവിശ്യയിലെ പ്രവാസികൾക്കിടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച സൗഹൃദ കൂട്ടായ്മയായ ‘നവോദയ’യുടെ ലോഗോ പ്രകാശനം ചെയ്തു.
ബുറൈദയിലെ സൈൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള വെൽഫെയർ കമ്യൂണിറ്റി ഖസീം പ്രവിശ്യാ കോഓഡിനേറ്റർ ഹരിലാൽ ലോഗോയുടെ പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ സുധീർ കായംകുളം അധ്യക്ഷത വഹിച്ചു. സജി തോമസ്, നൈജീ രഞ്ജൻ, അശ്വതി അരുൺ, ജോബി, അനസ് ഹമീദ്, ടിറ്റി ജോബി, റജീന എന്നിവർ സംസാരിച്ചു. വിപിൻ സ്വാഗതവും ബഷീർ വെങ്ങാലിയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

