നവോദയ കുടുംബ സഹായഫണ്ട് കൈമാറി
text_fieldsനവോദയ റിയാദിെൻറ മുജീബ് കുടുംബ സഹായം കടകമ്പള്ളി സുരേന്ദ്രൻ എം.എൽ.എ കൈമാറുന്നു
റിയാദ്: പ്രവാസി ആയിരിക്കെ നാട്ടിൽ മരിച്ച തിരുവനന്തപുരം ശ്രീകാര്യം എള്ളുവിള വീട്ടിൽ മുജീബിെൻറ കുടുംബത്തെ സഹായിക്കാൻ വേണ്ടി റിയാദിലെ നവോദയ കലാസാംസ്കാരിക വേദി സ്വരൂപിച്ച ധനസഹായം നൽകി. പരേതെൻറ വീട്ടിൽ നടന്ന ചടങ്ങിൽ കഴക്കൂട്ടം എം.എൽ.എ കടകമ്പള്ളി സുരേന്ദ്രൻ തുക കുടുംബത്തിന് കൈമാറി. നവോദയയുടെ സജീവ പ്രവർത്തകനായിരുന്ന മുജീബ് അവധിക്ക് നാട്ടിൽ പോയ സമയത്താണ് ഹൃദയാഘാതം മൂലം മരിച്ചത്. ചടങ്ങിൽ സി.പി.എം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ഗോപൻ, ശ്രീകാര്യം ലോക്കൽ കമ്മിറ്റി സെക്രട്ടറി കേശവൻ കുട്ടി, വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ്, പ്രവാസി സംഘം തിരുവനന്തപുരം ജില്ല സെക്രട്ടറി സജീവ് തൈക്കാട്, ലിജു, നവോദയ പ്രവർത്തകരായ അഞ്ചൽ ഫിറോസ്, എൻ.എ. വാഹിദ്, ഷൈജു ചെമ്പൂര്, ഷാജു, സജീർ ആലംകോട് തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ വിദ്യാർഥികളായ രണ്ടു പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിനാണ് നവോദയ ആശ്വാസ ധനസഹായം നൽകിയത്.

