14 വർഷത്തിനൊടുവിൽ മലപ്പുറം സ്വദേശി നാട്ടിലേക്ക് മടങ്ങി
text_fieldsനാട്ടിലേക്ക് തിരിക്കുന്നതിനുമുമ്പ് ശിവകുമാർ കേളി ജീവകാരുണ്യ പ്രവർത്തകരോടൊപ്പം റിയാദ് വിമാനത്താവളത്തിൽ
റിയാദ്: നിയമക്കുരുക്കിൽ അകപ്പെട്ട് 14 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം സ്വദേശി ശിവകുമാർ നാടണഞ്ഞു. റിയാദിലെ ഉമ്മുൽ ഹമാം ഉറൂബയിൽ കഴിഞ്ഞ 23 വർഷത്തിലധികമായി വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന ശിവകുമാർ 2017 മുതൽ ഇഖാമ പുതുക്കാതെ കഴിയുകയായിരുന്നു. ഇതിനിടയിൽ രണ്ടു തവണ നാട്ടിൽ പോകാൻ ഔട്ട്പാസ് ലഭിച്ചെങ്കിലും പോയില്ല. എന്നാൽ, അടുത്തിടെ ജോലിക്കിടയിൽ കാലിന് മുറിവേറ്റു. പ്രമേഹ ബാധിതനായതിനാൽ പരിക്ക് ഗുരുതരമായി.
ഇതോടെ നാട്ടിലെത്താനുള്ള നിയമ സഹായത്തിനായി കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരെ സമീപിച്ചു. മുമ്പ് രണ്ടു തവണ ഔട്ട് പാസ് കിട്ടിയിട്ടും പോകാതിരുന്നതിനാൽ ഫൈനൽ എക്സിറ്റ് വിസ കിട്ടാൻ തടസ്സമുണ്ടായി. കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തർഹീൽ വഴി എക്സിറ്റ് ഏർപ്പാടാക്കി.
പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച കേളി ജീവകാരുണ്യ വിഭാഗം, ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരോട് നന്ദി അറിയിച്ച് ശിവകുമാർ നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

