ലൈംഗിക കുറ്റവാളികളുടെ പേര് പരസ്യപ്പെടുത്തും
text_fieldsറിയാദ്: സൗദിയിൽ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളുടെ പേര് പരസ്യപ്പെടുത്താനും പൊതുസ്ഥലത്ത് നാണം കെടുത്താനും തീരുമാനം. ഇതിനായി ലൈംഗിക പീഡനവിരുദ്ധ നിയമം പ്രാബല്യത്തിലായേക്കും. കുറ്റവാളികളുടെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനും നിയമം അനുവദിക്കുന്നു. സാധാരണ സൗദിയിലെ കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്നവരുടെ പേരുവിവരമോ ചിത്രങ്ങളോ പുറത്തു വിടാറില്ല. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെ ജയില്‍ ശിക്ഷയും കനത്ത പിഴയുമാണ് ശിക്ഷ.
ഇതുള്‍പ്പെടെയുള്ള പീഡനവിരുദ്ധ സംവിധാനം 2018 മുതലാണ് സൗദി അറേബ്യ നടപ്പാക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബറില്‍ സൗദി ശൂറ കൗണ്‍സിലും ലൈംഗിക പീഡകരുടെ പേര് പരസ്യമാക്കണമെന്ന നിര്‍ദേശത്തെ പിന്തുണച്ചിരുന്നു.
ഭേദഗതിക്ക് സൗദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറ്റവാളികള്‍ക്കെതിരെയുള്ള അന്തിമ വിധിന്യായത്തിെൻറ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും ഭേദഗതി വിഭാവനം ചെയ്യുന്നു. കുറ്റവാളിയുടെ ചെലവില്‍ ഒന്നോ അതിലധികമോ പ്രാദേശിക പത്രങ്ങളിലോ മറ്റേതെങ്കിലും മാധ്യമത്തിലോ പ്രസിദ്ധീകരിക്കാന്‍ ഭേദഗതി അനുവദിക്കുന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാെൻറ ശ്രമഫലമായാണ് സൗദിയിൽ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമം ശക്തമാക്കിയത്. സാധാരണ സൗദിയിൽ പ്രതികളുടെ മുഖമോ പേരുവിവരമോ പുറത്തു വിടാറില്ല.
പ്രതികളുടെയും അവരുടെ കുടുംബത്തിെൻറയും അന്തസ്സിന് കോട്ടം തട്ടാതിരിക്കാനാണ് രാജ്യം ഈ രീതി തുടരുന്നത്. എന്നാൽ, ലൈംഗികാതിക്രമ കേസുകളിൽ പ്രതികൾക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

