തൊഴിലുറപ്പ് പദ്ധതി പേര് മാറ്റരുത് -മഹാത്മാഗാന്ധി സ്റ്റഡി സെൻറർ
text_fieldsദമ്മാം: മഹാത്മാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഗുരുതരമായ ജനവിരുദ്ധ നടപടിയാണെന്ന് മഹാത്മാഗാന്ധി സ്റ്റഡി സെൻറർ പ്രസ്താവിച്ചു. ഗ്രാമീണ ഇന്ത്യയിലെ കോടിക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും സാമൂഹിക സുരക്ഷയും ഉറപ്പാക്കിയ ഈ പദ്ധതി ഗാന്ധിജിയുടെ ദർശനത്തോടും ഭരണഘടനാ മൂല്യങ്ങളോടും ആഴത്തിൽ ബന്ധപ്പെട്ടു നിൽക്കുന്നതാണെന്ന് സെന്റർ ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ പേര് മാറ്റുന്നത് അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെയും ആത്മാവിനെയും ഇല്ലാതാക്കാനുള്ള ശ്രമമാണ്. ദരിദ്രരും തൊഴിലാളികളും ആശ്രയിക്കുന്ന ജനകീയ പദ്ധതികളിൽനിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് രാജ്യത്തിന്റെ മൂല്യബോധത്തെ ബാധിക്കുമെന്നും സെൻറർ മുന്നറിയിപ്പ് നൽകി. പദ്ധതിയുടെ പേര് സംരക്ഷിക്കുന്നതിനായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി സ്റ്റഡി സെൻറർ ദമ്മാം കമ്മിറ്റി ചെയർമാൻ സിദ്ദീഖ് ഉളളാടംകുന്ന്. ജനറൽ കൺവീനർ നദീം കാസർകോട് എന്നിവരുടെ നേത്യത്വത്തിൽ രാഷ്ട്രപതിക്ക് ഇമെയിലായി നിവേദനം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

