Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഗോ​ൾ​ഡ​ൻ മെ​ല​ഡീ​സ്'​...

'ഗോ​ൾ​ഡ​ൻ മെ​ല​ഡീ​സ്'​ സം​ഗീ​ത​സ​ന്ധ്യ അ​ര​​ങ്ങേ​റി

text_fields
bookmark_border
ഗോ​ൾ​ഡ​ൻ മെ​ല​ഡീ​സ്​ സം​ഗീ​ത​സ​ന്ധ്യ അ​ര​​ങ്ങേ​റി
cancel
camera_alt

റി​യാ​ദി​ൽ അ​ര​ങ്ങേ​റി​യ ‘ഗോ​ൾ​ഡ​ൻ മെ​ല​ഡീ​സ്’​ സം​ഗീ​ത​സ​ന്ധ്യ

റി​യാ​ദ്: റി​യാ​ദി​ലെ സം​ഗീ​ത കൂ​ട്ടാ​യ്‌​മ​യാ​യ 'ഗോ​ൾ​ഡ​ൻ മെ​ല​ഡീ​സ്' അ​ദ്​​വാ അ​ൽ​ഷു​ജ ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 'മെ​ഗാ​ബീ​റ്റ്സ് 2022' എ​ന്ന സം​ഗീ​ത​സ​ന്ധ്യ അ​ര​ങ്ങേ​റി. റി​യാ​ദ്​ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​ങ്ക​ച്ച​ന്‍ വ​ര്‍ഗീ​സ്‌, ജ​ലീ​ൽ കൊ​ച്ചി​ൻ, ഷാ​ൻ പെ​രു​മ്പാ​വൂ​ർ, അ​ൽ​ത്വാ​ഫ് കാ​ലി​ക്ക​റ്റ്, നൗ​ഫ​ൽ വ​ട​ക​ര, ധ​ന്യ ഷൈ​ൻ​ദേ​വ്, ലെ​ന ലോ​റ​ൻ​സ്, ലെ​ന​റ്റ് സ്‌​ക്ക​റി​യ, നാ​ദി​ർ ന​വാ​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പ്പി​ച്ചു. മ​ഴ​വി​ൽ മ​നോ​ര​മ ഡി4 ​ഡാ​ൻ​സ് ഫെ​യിം ഹ​രി​പ്രി​യ​യു​ടെ​യും സ​ഹോ​ദ​ര​ൻ ആ​ദേ​ശി​ന്‍റെ​യും നൃ​ത്ത​ങ്ങ​ൾ പ​രി​പാ​ടി​ക്ക്​ മി​ഴി​വേ​കി.

ഗാ​യി​ക ലെ​ന ലോ​റ​ൻ​സി​ന്‍റെ ജ​ന്മ​ദി​നം കേ​ക്ക് മു​റി​ച്ചും പാ​ട്ടു​ക​ൾ പാ​ടി​യും ഗോ​ൾ​ഡ​ൻ മെ​ല​ഡീ​സ് അം​ഗ​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. അ​ദ്​​വാ അ​ൽ​ഷു​ജ​യു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷി​ബു മാ​ത്യു​വി​നെ​യും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന രാ​ജ​ൻ കാ​രി​ച്ചാ​ലി​നെ​യും ആ​ദ​രി​ച്ചു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ്സ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഷി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ ഷി​ബു മാ​ത്യു, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഡോ. ​ജ​യ​ച​ന്ദ്ര​ന്‍, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, ഷൈ​ജു പ​ച്ച എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ത​ങ്ക​ച്ച​ന്‍ വ​ര്‍ഗീ​സ്‌ സ്വാ​ഗ​ത​വും ലോ​റ​ൻ​സ് അ​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സ​ജി​ൻ നി​ഷാ​ൻ അ​വ​താ​ര​ക​നാ​യി​രു​ന്നു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ലോ​റ​ൻ​സ് അ​റ​ക്ക​ൽ, സ്‌​ക​റി​യ ജോ​സ​ഫ്, ഷൈ​ൻ ദേ​വ്, റോ​ബി​ൻ മ​ത്താ​യി, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden Melodies
News Summary - The musical evening of 'Golden Melodies' started
Next Story