Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel

ജു​ബൈ​ൽ: 2,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു.​പി.​ഐ വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ടു​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​പാ​ടി​ൽ​നി​ന്ന് വ്യ​തി​ച​ലി​ക്കു​ന്ന ഈ ​തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്തേ​ക്ക് ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച ശേ​ഷം ഇ​പ്പോ​ൾ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യാ​സ​മു​ണ്ടാ​ക്കും. ‘സിം​പി​ൾ, ഫാ​സ്​​റ്റ്, ഫ്രീ’ ​എ​ന്ന നി​ല​യി​ൽ ജ​ന​പ്രി​യ​മാ​യ യു.​പി.​ഐ സം​വി​ധാ​ന​ത്തി​ന്മേ​ൽ അ​ധി​ക ചാ​ർ​ജു​ക​ൾ ചു​മ​ത്തു​ന്ന​ത് സാ​മ്പ​ത്തി​ക ഭാ​രം വ​ർ​ധി​പ്പി​ക്കും.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ നി​കു​തി ന​ൽ​കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന് സ്വ​ന്തം പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് പോ​ലും അ​ധി​ക തു​ക ന​ൽ​കേ​ണ്ടി വ​രു​ന്ന​ത് നീ​തി​കേ​ടാ​ണ്. അ​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ​യും താ​ല്പ​ര്യം മു​ൻ​നി​ർ​ത്തി ഈ ​വി​ജ്ഞാ​പ​നം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The move to impose fees on UPI transactions should be reviewed
Next Story