Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഡോക്ടർമാരെ...

സൗദി ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം 17 കരാറുകളിൽ ഒപ്പുവെച്ചു

text_fields
bookmark_border
Saudi doctors
cancel
camera_alt

സൗ​ദി ഡോ​ക്ട​ർ​മാ​ർ​ക്ക് വി​ദേ​ശ​ത്ത് പ​രി​ശീ​ല​നം

ന​ൽ​കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പി​ടു​ന്നു

ജു​ബൈ​ൽ: സൗ​ദി ഡോ​ക്ട​ർ​മാ​രെ ഫെ​ലോ​ഷി​പ് പ്രോ​ഗ്രാ​മു​ക​ളി​ലും ന​ഴ്‌​സി​ങ്ങി​ലും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി 17 ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. ഈ ​പ​ങ്കാ​ളി​ത്തം ലോ​ക​മെ​മ്പാ​ടു​മു​ള്ള മി​ക​ച്ച മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ സൗ​ദി ഡോ​ക്ട​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും യോ​ഗ്യ​ത നേ​ടു​ക​യും അ​വ​രു​ടെ പ്ര​ഫ​ഷ​ന​ൽ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഹെ​ൽ​ത്ത് കേ​ഡ​റു​ക​ളു​ടെ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ആ​രോ​ഗ്യ സ്പെ​ഷ​ലൈ​സേ​ഷ​ൻ മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ല​ഭ്യ​മാ​യ പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​നും പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മി​ടു​ന്നു.

മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള ഒ​രു പ്ര​തി​നി​ധി​സം​ഘം പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും സൗ​ദി ഡോ​ക്ട​ർ​മാ​ർ​ക്കാ​യി മൊ​ത്തം 255 സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. ജ​ർ​മ​നി​യി​ൽ 130, സ്വീ​ഡ​നി​ൽ 50, റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡി​ൽ 75 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക.

അ​ന​സ്‌​തേ​ഷ്യോ​ള​ജി, കാ​ർ​ഡി​യാ​ക് സ​ർ​ജ​റി, അ​ഡ​ൽ​റ്റ് നെ​ഫ്രോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി, റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ൻ, റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി, വാ​സ്‌​കു​ല​ർ സ​ർ​ജ​റി, ഓ​റ​ൽ ആ​ൻ​ഡ് മാ​ക്‌​സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി എ​ന്നീ സ്പെ​ഷാ​ലി​റ്റി​ക​ൾ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സൗ​ദി വി​ദ്യാ​ഭ്യാ​സ ഉ​പ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സു​ദൈ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ർ​മ​നി​യി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ എം​ബ​സി​യു​ടെ ആ​ക്ടി​ങ് ഷ​ർ​ഷെ ദ​ഫേ മു​ഹ​മ്മ​ദ് അ​ൽ ദ​വാ​സ്, സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്കു​ള്ള ഡെ​പ്യൂ​ട്ടി മ​ന്ത്രി ഡോ. ​അ​മ​ൽ ബി​ൻ​ത് അ​ബ്ദു​ൽ ഹ​മീ​ദ് ഷു​ഖൈ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും മേ​ധാ​വി​ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നാ​യ ഫ്രെ​ഡ​റി​ക്-​അ​ല​ക്സാ​ണ്ട​ർ-​യൂ​നി​വേ​ഴ്സി​റ്റി എ​ർ​ലാം​ഗ​ൻ-​നൂ​ൺ​ബെ​ർ​ഗി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ്ര​ഫ​സ​ർ കൈ-​ഇം​ഗോ വോ​യ്ഗോ​ട്ട്, ഗ​വേ​ഷ​ണ​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും രാ​ജ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യി​ച്ചു.

മ്യൂ​ണി​ക്കി​ലെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും മ്യൂ​ണി​ക്കി​ലെ ലു​ഡ്‌​വി​ഗ് മാ​ക്സി​മി​ലി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ജ​ർ​മ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ രാ​ജ്യ​വു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsMinistry of Education]7 contracts
News Summary - The Ministry of Education has signed 17 contracts to train Saudi doctors
Next Story