നാശനഷ്ടങ്ങൾ വിലയിരുത്തുന്നുവെന്ന് പ്രതിരോധ മന്ത്രാലയം
text_fieldsറിയാദ്: യാംബു തുറമുഖത്ത് പ്രവർത്തിക്കുന്ന സാമ്രെഫ് എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ പതിച്ചതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പ്രസ്താവനയിൽ വ്യക്തമാക്കി. സൗദി അരാംകോയും എക്സോൺ മൊബീലും സംയുക്തമായി നടത്തുന്ന സംരംഭമാണ് ചെങ്കടൽ തീരത്തെ യാംബു തുറമുഖത്ത് സ്ഥിതി ചെയ്യുന്ന സാമ്രെഫ് റിഫൈനറി. ലോകത്തെ എണ്ണ വിതരണത്തിെൻറ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഫലത്തിൽ അടച്ചതോടെ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ നിലവിലെ രണ്ട് പ്രധാന കവാടങ്ങളിൽ ഒന്നാണ് യാംബു തുറമുഖം. യു.എ.ഇയിലെ ഫുജൈറ തുറമുഖമാണ് ഇതിന് പുറമെയുള്ള മറ്റൊരു പ്രധാന കയറ്റുമതി കേന്ദ്രം. ഈ സാഹചര്യത്തിൽ യാംബുവിന് നേരെയുണ്ടായ ആക്രമണം അതീവ ഗൗരവത്തോടെയാണ് രാജ്യാന്തര സമൂഹം വീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

