കെട്ടിട വാടകകരാറിന്റെ കുറഞ്ഞ കാലപരിധി മൂന്നു മാസമാക്കി
text_fieldsജിദ്ദ: രാജ്യത്ത് കെട്ടിട വാടകകരാറിന്റെ കുറഞ്ഞ സമയപരിധി മൂന്നു മാസമായി നിജപ്പെടുത്തി. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന കരാര്‍ ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ കാലപരിധിയാണിത്.
സൗദി മുനിസിപ്പല്‍ ഗ്രാമ പാര്‍പ്പിടകാര്യ മന്ത്രാലയമാണ് കരാര്‍ കാലാവധി സംബന്ധിച്ച വ്യക്തത വരുത്തിയത്. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞത് മൂന്നു മാസം കാലാവധി ഉണ്ടായിരിക്കണമെന്ന് ഈജാര്‍ അതോറിറ്റി വ്യക്തമാക്കി. കെട്ടിടത്തിന്റെ വാടകയും അത് അടക്കുന്നതിനുള്ള ഗഡുക്കളും സംബന്ധിച്ച് ഉടമയും വാടകക്കാരനും തമ്മില്‍ ആദ്യം ധാരണയിലെത്തണം. ശേഷം ഇരുവരുടെയും പരസ്പര സമ്മതത്തോടെയാണ് കരാറിലേര്‍പ്പെടേണ്ടത്. ഇതിനായി ഇരുവരും അബ്ഷിര്‍ വഴിയാണ് അനുമതി നല്‍കേണ്ടത്.
കരാര്‍ അവസാനിപ്പിക്കുന്നതിനും ഇതേ സംവിധാനം പ്രയോജനപ്പെടുത്തണം. പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള ഈജാര്‍ കരാറുകള്‍ക്ക് നികുതി ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് ഇഖാമ പുതുക്കുന്നതിന് ഈജാര്‍ കരാര്‍ നിര്‍ബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

