മാധ്യമങ്ങൾ ജനാധിപത്യത്തിെൻറ കാവലാളുകളാവണം –ഐ.സി.എഫ് റിയാദ്
text_fields‘മാധ്യമങ്ങളും നേരിെൻറ പക്ഷവും’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച വെബിനാർ
റിയാദ്: ഭരണകൂടങ്ങൾ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും പാർശ്വവത്കരിക്കുമ്പോൾ നേരിെൻറ പക്ഷത്ത് ഉറച്ചുനിന്ന് ജനാധിപത്യത്തിന് കാവലാളാവാൻ മാധ്യമങ്ങൾ തയാറാവണമെന്ന് 'മാധ്യമങ്ങളും നേരിെൻറ പക്ഷവും' എന്ന ശീർഷകത്തിൽ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സംഘടിപ്പിച്ച വെബിനാർ ആവശ്യപ്പെട്ടു.
കോർപറേറ്റുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഭരണകൂടങ്ങൾ സഞ്ചരിക്കുമ്പോൾ അവരെ തിരുത്താൻ ജനാധിപത്യത്തിെൻറ നാലാം തൂണായ മാധ്യമങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്. അഭിനവ ഇന്ത്യയിൽ സത്യസന്ധമായ പത്രപ്രവർത്തനം ഏറെ പ്രയാസമേറിയതാണ്. സ്വതന്ത്ര പത്രപ്രവർത്തനത്തെ ഭരണകൂടം കൈകാര്യം ചെയ്യുന്നതിെൻറ ഏറ്റവും മികച്ച ഉദാഹരണവുമാണ് അർണബ് ഗോസ്വാമിയും സിദ്ദീഖ് കാപ്പനുമെന്ന് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി വായന മാനേജിങ് എഡിറ്റർ എൻ. അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
നിക്ഷിപ്ത താൽപര്യങ്ങൾ ഒളിച്ചുകടത്താനുള്ള വേദിയായി പത്രകോളങ്ങൾ മാറരുതെന്നും കുറ്റാരോപിതരുടെ സമുദായവും ജാതിയും നോക്കി റിപ്പോർട്ടിങ്ങിെൻറ ശൈലി മാറ്റുന്ന പ്രവണത അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ പ്രസിഡൻറ് യൂസുഫ് സഖാഫി വെബിനാറിൽ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ദേശീയ വിദ്യാഭ്യാസ സമിതി പ്രസിഡൻറ് അബ്ദുസ്സലാം വടകര ഉദ്ഘാടനം ചെയ്തു. നജിം കൊച്ചുകലുങ്ക്, ഷിബു ഉസ്മാൻ, സലിം പള്ളിയിൽ എന്നിവർ ചർച്ചയിൽ പങ്കടുത്തു. സെൻട്രൽ സംഘടന സമിതി പ്രസിഡൻറ് മുനീർ കൊടുങ്ങല്ലൂർ മോഡറേറ്ററായിരുന്നു. യൂസുഫ് സഖാഫി പ്രാർഥന നടത്തി. ഷാഫി തെന്നല സ്വാഗതവും അബ്ദുറഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

