മക്ക ചേംബർ ഓഫ് കോമേഴ്സ് 75ാം വാർഷികം ആഘോഷിച്ചു
text_fieldsമക്ക ചേംബർ ഓഫ് കോമേഴ്സ് 75ാം വാർഷികം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മക്ക ചേംബർ ഓഫ് കോമേഴ്സ് 75ാം വാർഷികം ആഘോഷിച്ചു. മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു.
ചേംബർ ഹാളിൽ നടന്ന പരിപാടിയിൽ വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, അമീറുമാർ, വിവിധ വകുപ്പ് പ്രതിനിധികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
മക്ക ചേംബർ ഓഫ് കോമേഴ്സിന്റെ ആശയ രൂപവത്കരണം മുതൽ ഉദ്ഘാടനം വരെയുള്ള കഥ വിവരിക്കുന്ന ഡോക്യുമെന്ററി ഫിലിം പ്രദർശിപ്പിച്ചു.
മക്ക ചേംബറിലെ റിയൽ എസ്റ്റേറ്റ് കമ്മിറ്റി മക്ക നഗരത്തെക്കുറിച്ചുള്ള രാജ്യത്തെ രാജാക്കന്മാരുടെയും കിരീടാവകാശിയുടെയും മക്ക മേഖലയിലെ അമീറിന്റെയും വാക്കുകൾ ഉൾക്കൊള്ളുന്ന വിഡിയോയും പ്രദർശിപ്പിച്ചു. 1956ലാണ് മക്ക ചേംബർ സ്ഥാപിച്ചത്.

