Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅവധികഴിഞ്ഞെത്തി രണ്ടാം...

അവധികഴിഞ്ഞെത്തി രണ്ടാം ദിനം മലയാളി റിയാദിൽ മരിച്ചു

text_fields
bookmark_border
അവധികഴിഞ്ഞെത്തി രണ്ടാം ദിനം മലയാളി റിയാദിൽ മരിച്ചു
cancel

റിയാദ്​: അവധികഴിഞ്ഞ്​ നാട്ടിൽനിന്ന്​ റിയാദിലെത്തി രണ്ടാംദിനം മലയാളി നിര്യാതനായി. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ (51) ആണ്​ റിയാദിലെ അൽഖലീജ് ഡിസ്​ട്രിക്​റ്റിലെ താമസസ്ഥലത്ത് മരിച്ചത്​.

നാട്ടിൽ നിന്ന് വെള്ളിയാഴ്​ച രാത്രി 10 മണിക്കാണ്​ റിയാദി​ൽ​ തിരിച്ചെത്തിയത്​. 12 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹൗസ്​ ഡ്രൈവറായാണ്​ ജോലി ചെയ്​തിരുന്നത്​.

പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി, മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ. മൃതദേഹം നാട്ടിൽ അയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitGulf newsMalayaliSaudi NewsDeath
News Summary - The Malayali died in Riyadh
Next Story