Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി നഴ്​സ്​...

മലയാളി നഴ്​സ്​ സൗദിയിലും ഭർതൃപിതാവ്​ നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

text_fields
bookmark_border
മലയാളി നഴ്​സ്​ സൗദിയിലും ഭർതൃപിതാവ്​ നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
cancel

അബ്ഹ: മലയാളി നഴ്​സ്​ സൗദി അറേബ്യയിലും ഭർതൃപിതാവ്​ നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. കൊല്ലം ആയൂർ വയക്കൽ സ്വദേശിനി ലിനി വർഗീസ് (43) അസീർ പ്രവിശ്യയിലെ ദഹ്റാൻ ജുനുബിലാണ്​ മരിച്ചത്​. ഇവിടെ ജനറൽ ആശുപത്രിയിലെ സ്റ്റാഫ്​ നഴ്സായിരുന്നു. 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്​.

നാട്ടിൽനിന്ന്​ ഭർതൃപിതാവിന്റെ മരണവിവരം അറിയിക്കാൻ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് സഹപ്രവർത്തകരെ വിളിച്ച്​ അന്വേഷിക്കാൻ ഏൽപിക്കുകയായിരുന്നു. ഇവർ റൂമിൽ എത്തിയപ്പോൾ അബോധാവസ്ഥയിൽ ആയിരുന്ന ലിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

റെജി ചാക്കോയാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ അഷ്റഫ് കുറ്റിച്ചലിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathSaudi Arabia
News Summary - The Malayalee nurse died in Saudi Arabia and her father-in-law died hours apart
Next Story