'മസ്അ'യിലെ ലൈറ്റുകളെ യു.പി.എസുമായി ബന്ധിപ്പിച്ചു
text_fieldsജിദ്ദ: മക്ക ഹറം 'മസ്അ'യിലെ 80 ശതമാനം ലൈറ്റിങ് യൂനിറ്റുകൾ യു.പി.എസ് സംവിധാനവുമായി ബന്ധിപ്പിച്ചു. വൈദ്യുതി മുടങ്ങാതിരിക്കാനാണ് ഇതെന്ന് ഹറമിലെ ഇലക്ട്രിക്കൽ വർക്ക് വകുപ്പ് മേധാവി എൻജിനീയർ അഹ്മ്മദ് അൽശംറാനി പറഞ്ഞു. മസ്അയിലെ 500 ലൈറ്റിങ് യൂനിറ്റുകളെ 150 വാട്ട്സ് എൽ.ഇ.ഡി യിലേക്കും മാറ്റിയിട്ടുണ്ട്. ഹറമിലെ ലൈറ്റിങ് യൂനിറ്റുകൾ പരിശോധിക്കുന്നതിലൂടെയും സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലൂടെയും സന്ദർശകർക്ക് മികച്ച സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമിടുന്നത്. എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ, ഉപദേശക സംഘം എന്നിവരുടെ സംഘം വകുപ്പിനു കീഴിലുണ്ട്. അവരാണ് ഹറമിനകത്തും പുറത്തുമുള്ള എല്ലാ സാങ്കേതികവും പ്രവർത്തനപരവുമായ ജോലികൾ പിന്തുടരുന്നതെന്നും അൽശംറാനി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

