മാനവിക ഐക്യമാണ് ഇടതുപക്ഷ ലക്ഷ്യം -ഡോ. കെ.ടി. ജലീൽ എം.എൽ.എ
text_fieldsകേളി കലാ സാംസ്കാരിക വേദി റിയാദ് ബത്ത ഏരിയ സമ്മേളനം ഡോ. കെ.ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
റിയാദ്: എല്ലാ സങ്കുചിതത്വങ്ങളെയും മറികടന്ന് മനുഷ്യരുടെ ഐക്യം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഇടതുപക്ഷത്തോട് ചേർന്നാണ് ലോകമെങ്ങും നിൽക്കുന്നതെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ അഭിപ്രായപ്പെട്ടു. കേളി കലാസാംസ്കാരിക വേദിയുടെ ബത്ത ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തക താളുകളിൽ നിന്നു പോലും ബഹുസ്വര സംസ്കാരം അപ്രത്യക്ഷമാവുകയാണ്. വികൃതമായ ആഖ്യാനമാണ് കഴിഞ്ഞ കാലത്തെ അപഗ്രഥിച്ച് ഇന്ത്യയിൽ നടത്തപ്പെടുന്നത്.
സിലബസ്സിൽ പോലും ഇത്തരം അശാസ്ത്രീയ രീതികൾ സ്വീകരിച്ചത് വലിയ അപകടമാണ് ഭാവിയിൽ ചെയ്യുക. പാഠപുസ്തക താളുകളിൽനിന്നും ചരിത്രത്തെ എടുത്ത് മാറ്റുന്ന നടപടികൾ സ്വീകരിക്കുന്ന വേളയിലും, എൻ.ആർ.സി കൊണ്ടുവന്നപ്പോഴും, ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോഴും പ്രതിരോധിക്കാൻ ഇന്ത്യയിലെ ഇടത് പക്ഷം മാത്രമാണ് മുന്നിട്ടിറങ്ങുന്നത്. വോട്ടുകളിൽ മാത്രം കണ്ണുനട്ട് കോൺഗ്രസ് ഇത്തരം ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും മൗനം പാലിക്കുകയാണെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു. കോടിയേരി ബാലകൃഷ്ണന്റെ പേരിലുള്ള നഗരിയിൽ നടന്ന സമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് ഷഫീക് അങ്ങാടിപ്പുറം താൽക്കാലിക അധ്യക്ഷതവഹിച്ചു.
അരുൺ കുമാർ അംഗങ്ങളെ ക്ഷണിച്ചു. ഏരിയ സെക്രട്ടറി രാമകൃഷ്ണൻ ധനുവചപുരം പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബിജു തായമ്പത്ത് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സംഘടന റിപ്പോർട്ടും സജിൻ കൂവള്ളൂർ ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ശശികുമാർ, മൂസ കൊമ്പൻ, എസ്. ഷൈജു, ശിവദാസ്, മെൽവിൻ, ഷാജി, സലിം അംലാദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
അനിൽ അറക്കൽ (പ്രസിഡന്റ്), ഷഫീഖ് അങ്ങാടിപ്പുറം
(സെക്രട്ടറി), സലിം മടവൂർ (ട്രഷറർ)
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, രാമകൃഷ്ണൻ ധനുവച്ചപുരം, ബിജു തായമ്പത്ത് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. കെ.പി.എം സാദിഖ്, ഗീവർഗീസ് ഇടിചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, സെബിൻ ഇക്ബാൽ, ജോസഫ് ഷാജി, രജീഷ് പിണറായി, പ്രദീപ് ആറ്റിങ്ങൽ, ഷാജി റസാഖ്, ലിപിൻ പശുപതി അനിൽ അറക്കൽ എന്നിവർ സംസാരിച്ചു. രാജേഷ് ചാലിയാർ, സുധീഷ് തറോൾ, പ്രണവ് ശശികുമാർ, ഷൈജു യശോധരൻ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റി, ഷഫീക് അങ്ങാടിപ്പുറം, ശശികുമാർ, ഫക്രുദ്ദീൻ എന്നിവർ പ്രസീഡിയം, മോഹൻ ദാസ്, അനിൽ അറക്കൽ, രാമകൃഷ്ണൻ ധനുവചപുരം, ബിജു തായമ്പത്ത് എന്നിവർ സ്റ്റിയറിങ്, സുധീഷ്, അജിത് ഖാൻ, മൻസൂർ അലി, പി.എ ഹുസൈൻ എന്നിവർ മിനിട്ട് കമ്മറ്റി, മൂസ കൊമ്പൻ, അനസ്, രാജേഷ് ചാലിയാർ, മാർക്സ് എന്നിവർ പ്രമേയ കമ്മിറ്റി, സിജിൻ കൂവള്ളൂർ, ധനേഷ്, ഫൈസൽ അലയാൽ, നൗഫൽ, ജ്യോതിഷ് എന്നിവർ ക്രഡൻഷ്യൽ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഫക്രുദ്ദീൻ സ്വാഗതവും സമ്മേളനം സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അനിൽ അറക്കൽ (പ്രസിഡന്റ്), ഷഫീഖ് അങ്ങാടിപ്പുറം (സെക്രട്ടറി), സലിം മടവൂർ (ട്രഷറർ), മുജീബ് റഹ്മാൻ, പി.എ ഹുസൈൻ (വൈസ് പ്രസി.), ഫക്രുദ്ദീൻ, സുധീഷ് തരോൾ (ജോയി. സെക്രട്ടറി), മൻസൂർ (ജോയി. ട്രഷറർ), രാമകൃഷ്ണൻ, സലിം അംലാദ്, ബിജു ഉള്ളാട്ടിൽ, രാജേഷ് ചാലിയാർ, അബ്ദുൽ റഹ്മാൻ, സൗബീഷ്, ബിജു തായമ്പത്ത്, എസ്. ഷാജി, മുജീബ് പാറക്കൽ, എ.കെ അരുൺ, ജയകുമാർ (സമിതി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

