ചരിത്രത്തിലെ ഏറ്റവും വലിയ നിർമാണപദ്ധതി നിയോമിൽ ആരംഭിച്ചു
text_fieldsനിയോം കമ്പനി സി.ഇ.ഒ നദ്മി അൽ-നാസർ
ഭൂമിയിലെ ഏറ്റവും സുസ്ഥിരവും സുരക്ഷിതവുമായ ഇടമെന്ന് സി.ഇ.ഒ
സാബു മേലതിൽ
റിയാദ്: മികച്ച നഗരാസൂത്രണവും അത്യാധുനിക ജീവിതസൗകര്യവും ഒരുക്കുന്ന സൗദിയിലെ 'നിയോം' ലോകചരിത്രത്തിലെ ഏറ്റവും വലിയ നിർമാണ പദ്ധതിയാണെന്ന് നിയോം കമ്പനി സി.ഇ.ഒ നദ്മി അൽ-നാസർ. ജീവിക്കാൻ ഏറ്റവും മികച്ച സുസ്ഥിരവും സുരക്ഷിതവുമായ ഇടം ലോകത്തിന് സമ്മാനിക്കുകയാണ് നിയോമിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത്. സൗദി ഇന്റർനാഷനൽ അയൺ ആൻഡ് സ്റ്റീൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോം ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിർമാണ പദ്ധതിയായി മാറും. ലോകത്തിലെ ഏറ്റവും ഉയർന്ന ഇരുമ്പ് ഉപഭോഗം ഇവിടെ നടക്കുന്നതിനാൽ ഉരുക്ക് നിർമാതാക്കൾക്ക് പദ്ധതിയിൽ പങ്കാളികളാകാനുള്ള അവസരം ലഭിക്കും.
നിർമിത ബുദ്ധി, ആധുനിക സാങ്കേതിക വിദ്യകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ഭാവനസമ്പന്നമായ മനസ്സുകളെയും അവരുടെ കഴിവുകളെയും ആകർഷിക്കും.ഭൂമിയുടെയും ശുദ്ധമായ വ്യവസായങ്ങളുടെയും ഭാവി നിയോം പ്രതിനിധീകരിക്കുന്നു.
ശുദ്ധ ഊർജം, നിർമാണം, ഗതാഗതം, മാധ്യമങ്ങൾ, വിദ്യാഭ്യാസം, ഫാഷൻ, ചികിത്സസൗകര്യങ്ങൾ, കലാകായികം എന്നിവയുൾപ്പെടെ നിരവധി മേഖലകളെ അടിസ്ഥാനമാക്കിയുള്ളതാണ് നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ. സുസ്ഥിരതയിലും പുനരുപയോഗിക്കാവുന്ന ഊർജത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ എല്ലാ ഹരിത വ്യവസായങ്ങൾക്കും ഇത് ഒരു ജീവനുള്ള ലബോറട്ടറിയാണ്. നഗരത്തിന്റെ വ്യവസായം പുനരുൽപാദിപ്പിക്കാവുന്ന വസ്തുക്കളും ഗ്രീൻ സ്റ്റീലും അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇവിടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റിനെ അടിസ്ഥാനമാക്കിയാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

