Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിലെ കിങ്​...

മക്കയിലെ കിങ്​ അബ്​ദുല്ല സംസം വിതരണ കേന്ദ്രം ചൊവ്വാഴ്​ച തുറക്കും

text_fields
bookmark_border
മക്കയിലെ കിങ്​ അബ്​ദുല്ല സംസം വിതരണ കേന്ദ്രം ചൊവ്വാഴ്​ച തുറക്കും
cancel

ജിദ്ദ: കോവിഡ്​ മുൻകരുതലിന്‍റെ ഭാഗമായി താ​ൽകാലികമായി അടച്ചിട്ട മക്കയിലെ കിങ്​ അബ്​ദുല്ല സംസം വിതരണ കേന്ദ്രം ചൊവ്വാ​ഴ്​ച തുറക്കും. ഇരുഹറം കാര്യാലയ മേധാവിയും കിങ്​ അബ്​ദുല്ല സംസം സുഖ്​യ പദ്ധതി മേൽനോട്ട കമ്മിറ്റി അധ്യക്ഷനുമായ ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസാണ്​ ഇക്കാര്യം അറിയിച്ചത്​.

2020 മാർച്ച്​ 16 നാണ്​ സംസം വിതരണ കേന്ദ്രത്തിലെ ഔട്ട്​ലട്ടുകൾ താൽക്കാലികമായി അടച്ചത്​. ഒരു വർഷത്തിനു ശേഷമാണ്​ കേന്ദ്രം വീണ്ടും തുറക്കുന്നത്​. ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമാക്കി സംസം വിതരണ കേന്ദ്രം വീണ്ടും തുറക്കാനും സന്ദർശകരെ സ്വീകരിക്കാനും വേണ്ട പദ്ധതികൾ ദേശീയ വാട്ടർ കമ്പനി ആവിഷ്​കരിച്ചതായി ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

റമദാൻ അടുത്തതോടെ സംസമിനുള്ള ആളുകളുടെ വർധിച്ച ആവശ്യകത കണക്കിലെടുത്താണ്​ ചൊവ്വാഴ്​ച മുതൽ കേന്ദ്രം തുറക്കാൻ തീരുമാനിച്ചത്​. ​വെള്ളിയാഴ്​ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക്​ ഒന്ന് മുതൽ രാത്രി ഒമ്പത് മണി വരെയായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ മുൻകരുതൽ നടപടികളും നിരീക്ഷിക്കാൻ മേൽനോട്ട കമ്മിറ്റി ശ്രദ്ധിക്കും. ഓട്ടോമറ്റിക്​ ഔട്ട്​ലെറ്റിലൂടെ ഒരു വ്യക്തിക്ക്​ 15 ദിവസത്തേക്ക്​ ഒരേ സമയം നാല്​ വരെ ബോട്ടിലുകളാണ്​ വിതരണം ചെയ്യുക. ഒരു ബോട്ടിലിന്​ വാറ്റ്​ ഉൾപ്പെടെ 5.50 റിയാലായിരിക്കും വില. കൂടുതലാളുകൾക്ക്​ സംസം ലഭിക്കുന്നതിനും കേന്ദ്രത്തിൽ ആളുക​ളുടെ കാത്തിരിപ്പ്​ കുറക്കുന്നതിനുമാണിതെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

ഫാക്​ടറിയിലെ നാല്​ പ്രൊഡക്​ഷൻ ലൈനുകളുടെ പ്രവർത്തനക്ഷമത പരിശോധിച്ചിട്ടുണ്ട്​. കേന്ദ്രത്തിൽ ദിവസവും രണ്ട്​ ലക്ഷം ബോട്ടിലുകൾ വരെ ഉൽപാദിപ്പിക്കാനാകും. 22,00,000 ബോട്ടിലുകൾ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്​. ഗുണഭോക്താക്കൾക്ക്​ വേണ്ട നിർദേശങ്ങൾ നൽകാനും സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും ​ജീവനക്കാരുണ്ടാകും.

ബന്ധപ്പെട്ട വകുപ്പ്​ പുറപ്പെടുവിക്കുന്ന ​ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക.വികലാംഗർക്ക്​ സേവനം നൽകാൻ പ്രത്യേക സ്​ഥലം ഒരുക്കിയിട്ടുണ്ട്​. അവർക്ക്​ മുൻഗണനയുണ്ടാകും. പ്രവേശിക്കും മുമ്പ്​ ശരീരോഷ്​മാവ്​ പരിശോധിക്കുക, തവക്കൽന ആപ് ഉണ്ടായിരിക്കുക​ തുടങ്ങിയ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ചിരിക്കണം. കേന്ദ്രത്തിനുള്ളിലേക്ക്​ ഒരേ സമയം 60 പേർക്കാണ്​ അനുമതി നൽകുകയെന്നും അറിയിച്ചിട്ടുണ്ട്​. മക്കയിലെ സംസം കേന്ദ്രത്തിനു പുറമെ കേന്ദ്രവുമായി ധാരണയുള്ള കച്ചവട കേന്ദ്രങ്ങളിലൂടെയും സംസം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. കച്ചവട കേന്ദ്രങ്ങളിലൂടെയുള്ള വിതരണത്തിന്​ ​50 ലക്ഷം സംസം ബോട്ടിൽ ഒരുക്കി കൊണ്ടിരിക്കുകയാണെന്നും മേൽനോട്ട കമ്മിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zamzam
News Summary - The King Abdullah zamzam distribution center in Makkah will open on Tuesday
Next Story