Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ജ​ന​പ്ര​തി​നി​ധി​ക​ളെ ഖു​ന്‍ഫു​ദ ക​മ്മി​റ്റി ആ​ദ​രി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി ജ​ന​പ്ര​തി​നി​ധി​ക​ളെ ഖു​ന്‍ഫു​ദ ക​മ്മി​റ്റി ആ​ദ​രി​ച്ചു
cancel
camera_alt

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കെ.​എം.​സി.​സി ജ​ന​പ്ര​തി​നി​ധി​ക​ളെ ഖു​ന്‍ഫു​ദ
 കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

ഖു​ന്‍ഫു​ദ: സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നു​മാ​യ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി​യെ​യും ഖു​ന്‍ഫു​ദ കെ.​എം.​സി.​സി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ക​മ്മി​റ്റി ആ​ദ​രി​ച്ചു. തി​രൂ​ര​ങ്ങാ​ടി മു​സ്​​ലിം ലീ​ഗ് ഓ​ഫി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കാ​ദ​ര്‍ ഹാ​ജി ന​ല്ലേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി ഖാ​ദ​ര്‍ ചെ​ങ്ക​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ഞ്ഞു​മോ​ന്‍ കാ​ക്കി​യ, ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഖു​ൻ​ഫു​ദ കെ.​എം.​സി.​സി​യു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത തി​രൂ​ര​ങ്ങാ​ടി മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ജാ​സ് ചാ​ലി​ല​ക​ത്ത്, ഇ.​പി.​എ​സ്. ബാ​വ, സൈ​നു​ദ്ദീ​ൻ വെ​ട്ടം, ഷൗ​ക്ക​ത്ത​ലി പെ​രു​മ്പ​യി​ൽ അ​ല​ന​ല്ലൂ​ർ, ഖു​ന്‍ഫു​ദ​യി​ല്‍നി​ന്നും മു​സ്​​ലിം​ലീ​ഗ് പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ബ​ഷീ​ര്‍ അ​ച്ചി​പ്ര, സൗ​ദി കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ കോ​ഒാ​ഡി​നേ​റ്റ​ർ റ​ഫീ​ഖ് പാ​റ​ക്ക​ല്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

മു​സ്​​ലിം ലീ​ഗ് ജി​ല്ല നേ​താ​ക്ക​ളാ​യ അ​രി​മ്പ്ര മു​ഹ​മ്മ​ദ് മാ​സ്​​റ്റ​ർ, എം.​കെ. ബാ​വ, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ പി.​എ​ച്ച്.​എ​സ്. ത​ങ്ങ​ൾ, കു​ഞ്ഞി​മ​ര​ക്കാ​ർ, സി.​എ​ച്ച്. മ​ഹ​മ്മൂ​ദ് ഹാ​ജി, ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്, പി.​എം. ഹ​ഖ്, ഫ​ഹ​ദ് പൂ​ങ്ങാ​ട​ൻ, പ്ര​വാ​സി ലീ​ഗ് നേ​താ​വ് പി.​എം.​എ. ജ​ലീ​ൽ, ഖു​ൻ​ഫു​ദ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സി.​എ​ച്ച്. മ​ജീ​ദ് കു​ഞ്ഞി​മോ​ൻ ഷ​ഹ​ബ്, ക​രിം ചോ​നാ​രി, എ​ൻ. നാ​ജി​ദ്, മൂ​സ കെ.​പി. ഉ​ള്ള​ണം, ഫൈ​സ​ൽ മ​ണ​ക്ക​ട​വ​ൻ, ഫി​റോ​സ് ചെ​ട്ടി​പ്പ​ടി, കോ​യ ചെ​മ്മാ​ട്, അ​ലി മാ​ങ്ങാ​ട​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എം.​പി. ഗ​ഫൂ​ര്‍ സ്വാ​ഗ​ത​വും പി.​കെ. ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സൈ​നു​ദ്ദീ​ൻ ചേ​ളാ​രി ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
Next Story