'കനി' വാട്സ് ആപ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
text_fields‘കനി’ വാട്സ് ആപ് കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷത്തിൽനിന്ന്
ജിദ്ദ: കേരളത്തിലെയും പ്രവാസ ലോകത്തെയും കലാകാരന്മാരുടെ ഓൺലൈൻ കൂട്ടായ്മയായ 'കനി' വാട്സ് ആപ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.കമറുദ്ദീൻ കലാഭവൻ, ഹ്രസ്വചിത്ര സംവിധായകരായ ഷാജി ഏലൂർ, അജിത്ത് നിലമ്പൂർ എന്നിവരുടെയും ടി.വി റിയാലിറ്റി ഷോ താരങ്ങളുടെയും നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ശ്രീത അനിൽകുമാർ ജിദ്ദയുടെ നേതൃത്വത്തിൽ പ്രവാസ ലോകത്തെയും കേരളത്തിലെ വിവിധ ജില്ലകളിലെയും കലാകാരികളെ അണിനിരത്തി ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച ഓൺലൈൻ തിരുവാതിരക്കളി ഏറെ ആകർഷകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

