Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ന​വോ​ദ​യ...

ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് പ്രൗ​ഢ ഗം​ഭീ​ര തു​ട​ക്കം

text_fields
bookmark_border
ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് പ്രൗ​ഢ ഗം​ഭീ​ര തു​ട​ക്കം
cancel
camera_alt

ന​വോ​ദ​യ ജി​ദ്ദ 29ാം കേ​ന്ദ്ര സ​മ്മേ​ള​നം ദ​മ്മാം ന​വോ​ദ​യ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടി​യം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ന​വോ​ദ​യ ജി​ദ്ദ 29ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം. ര​ണ്ട് മാ​സ​ത്തോ​ള​മാ​യി 74 യൂ​നി​റ്റ് സ​മ്മേ​ള​ന​വും 12 ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് കേ​ന്ദ്ര​സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ജി​ദ്ദ, മ​ക്ക, മ​ദീ​ന, ത്വാ​ഇ​ഫ്, യാം​ബു തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ദ​മ്മാം ന​വോ​ദ​യ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ രാ​ജ്യ​ത്തു ഹി​ന്ദു​ത്വ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ലാ​വ​ട്ടെ ബി.​ജെ.​പി​യു​ടെ സ​ഹാ​യ​ത്തോ​ടെ പി​ണ​റാ​യി സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് യു.​ഡി.​എ​ഫ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു​സ​ർ​ക്കാ​റി‍െൻറ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ൻ ന​ട​ത്തു​ന്ന ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് കേ​ര​ള​ത്തി​ൽ അ​ക്ര​മം അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി‍െൻറ പൊ​തു​മ​ന​സ്സ്​ ഇ​തി​നു ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ലാ​ഹു​ദീ​ൻ വെ​മ്പാ​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് പ​ത്ത​നാ​പു​രം അ​നു​ശോ​ച​ന പ്ര​മേ​യ​വും സു​രേ​ഷ് രാ​മ​ന്ത​ളി ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഫി​റോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഗാ​യ​ക​നും ന​വോ​ദ​യ അം​ഗ​വു​മാ​യ ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി ന​മ്പ്യാ​ർ, ഫൈ​സ​ൽ കോ​ട​ശ്ശേ​രി, സു​രേ​ഷ്, മു​സ്ത​ഫ, ഫൈ​സ​ൽ, മു​നീ​ർ പാ​ണ്ടി​ക്കാ​ട് എ​ന്നി​വ​ർ സ്വാ​ഗ​ത​ഗാ​നം ആ​ല​പി​ച്ചു. ന​വോ​ദ​യ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര, പ്ര​സി​ഡ​ന്‍റ്​ കി​സ്മ​ത് മ​മ്പാ​ട്, സി.​എം. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഫി​റോ​സ് മു​ഴു​പ്പി​ല​ങ്ങാ​ട്, ആ​സി​ഫ് ക​രു​വാ​റ്റ, ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ്, അ​ബ്ദു​ല്ല മു​ല്ല​പ്പ​ള്ളി, ശി​ഹാ​ബ് കോ​ഴി​ക്കോ​ട്, ഗോ​പി മ​ന്ത്ര​വാ​ദി തു​ട​ങ്ങി​യ സ്റ്റി​യ​റി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahVodaya Central Conference
News Summary - The Jeddah Vodaya Central Conference began
Next Story