'ജിദ്ദ സൂപ്പർ ഡോം' സന്ദർശകരെ സ്വീകരിച്ചു തുടങ്ങി
text_fieldsജിദ്ദ സൂപ്പർ ഡോമിൽ ഒരുക്കിയ മേഖല പദ്ധതി ഡിജിറ്റൽ പ്രദർശനം
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടത്തിെൻറ ആകൃതിയിൽ നിർമിച്ച ഒാഡിറ്റോറിയമായ 'ജിദ്ദ സൂപ്പർ ഡോം' സന്ദർശകരെ സ്വീകരിച്ചുതുടങ്ങി.മേഖലയിലെ നൂറിലധികം പദ്ധതികൾ വിവരിക്കുന്ന ഡിജിറ്റൽ പദ്ധതി പ്രദർശനം 34,000 ചതുശ്രമീറ്റർ വിസ്തീർണവും 46 മീറ്റർ ഉയരവും 210 മീറ്റർ വ്യാസവുമുള്ള താഴികക്കുട ഹാളിലെ ആദ്യ പരിപാടിയാണ്.
പ്രദർശനത്തോടൊപ്പം വിവിധ മത്സരങ്ങളും പരിപാടികളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് ഇത്തരത്തിലുള്ള പ്രദർശനം ആദ്യത്തേതാണ്. സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
മക്കയുടെ പുനർനിർമാണം, മേഖലയിലെ കടൽക്കരയുടെ വികസനം, ഹറമൈൻ ട്രെയിൻ പദ്ധതി, കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ആരോഗ്യം, വിദ്യാഭ്യാസം, വെള്ളം എന്നീ വകുപ്പുകൾക്കു കീഴിലെ വികസന പദ്ധതികൾ, മറ്റു സേവനങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്.
കൂടാതെ വിഷൻ 2030 ലക്ഷ്യമിട്ട് നിലവിൽ നടപ്പാക്കിവരുന്നതും ഭാവിയിൽ നടപ്പാക്കാൻ പോകുന്നതുമായ പദ്ധതികൾ വിശദീകരിക്കുന്നതിനായി പ്രത്യേക കോർണറും ഒരുക്കിയിട്ടുണ്ട്. ഒരാഴ്ച നീളുന്നതാണ് പ്രദർശനം.രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് അഞ്ചു മുതൽ രാത്രി 10 വരെയുമാണ് സന്ദർശകർക്കുള്ള സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

