കലാലയം സാംസ്കാരിക വേദി ജിദ്ദ നോർത്ത് സാഹിത്യോത്സവ് ജനുവരി രണ്ടിന്
text_fieldsകലാലയം സാംസ്കാരിക വേദി ജിദ്ദ നോർത്ത് സോണ്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്കരണ യോഗത്തിൽനിന്ന്
ജിദ്ദ: കലാലയം സാംസ്കാരിക വേദി ജിദ്ദ നോർത്ത് സോണ്‍ 15മത് സാഹിത്യോത്സവ് ജനുവരി രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. സംഘാടക സമിതി രൂപവത്കരണയോഗം ഷാഫി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
ആർ.എസ്.സി ജിദ്ദ നോർത്ത് ചെയർമാൻ വാഹിദ് സഖാഫി അധ്യക്ഷത വഹിച്ചു. ഹംദാനിയ, സഫ, സാമിർ, ഹിറ, അനാകിഷ് എന്നീ സെക്ടറുകളിൽനിന്നും വിജയികളായി വരുന്ന 300 ഓളം പ്രതിഭകൾ ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കൻഡറി, സീനിയര്‍, ജനറൽ വിഭാഗങ്ങളിലായി സാഹിത്യോത്സവിൽ മാറ്റുരക്കും.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 'സ്നേഹോത്സവം', ജോലിത്തിരക്കുകൾ കാരണം പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി 'കലോത്സാഹം', സ്ത്രീകൾക്കായി 'ഒരിടത്ത്' തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.ഐ.സി.എഫ് ജിദ്ദ റീജനൽ ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ സംഘാടക സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു.
മുഹ്സിൻ സഖാഫി അഞ്ചച്ചവിടി ചെയര്‍മാനും റഷീദ് പന്തല്ലൂർ ജനറല്‍ കണ്‍വീനറും, മൻസൂർ മാസ്റ്റർ, ഗഫൂർ പൊന്നാട്, ഉമൈർ മുണ്ടോളി എന്നിവരെ സഹഭാരവാഹികളായും തിരഞ്ഞെടുത്തു. ചടങ്ങിൽ ഷംഷാദ് പെരിന്തൽമണ്ണ സ്വാഗതവും സലീം പാറഞ്ചേരി നന്ദിയും പറഞ്ഞു. യൂനിറ്റ് തല മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0536313550, 0500824773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

