ജിദ്ദ നവോദയ അംഗത്വ കാമ്പയിൻ ആരംഭിച്ചു
text_fieldsജിദ്ദ നവോദയ അംഗത്വ കാമ്പയിൻ ഉദ്ഘാടനത്തിൽ അംഗത്വം നേടിയവർ
ജിദ്ദ: നവോദയ അംഗത്വ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രധാന വ്യക്തിത്വങ്ങള്‍ക്ക് അംഗത്വം നല്‍കിയാണ് കാമ്പയിന് ആരംഭിച്ചത്. ഇര്‍ഷാദ് ഇരുമ്പുഴി, ഹസന് ഇല്ലിക്കല്‍, ഹസ്സന് ബായി, സുധീഷ്, ജോസഫ് വർഗീസ് എന്നിവർ അംഗത്വം ഏറ്റുവാങ്ങി. നവോദയ പ്രസിഡൻറ് കിസ്മത് മമ്പാട് അധ്യക്ഷത വഹിച്ചു. ഫിറോസ് മുഴുപ്പിലങ്ങാട് സ്വാഗതവും സി.എം. അബ്ദുൽറഹ്മാന്‍ നന്ദിയും പറഞ്ഞു. നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ആസിഫ് കരുവാറ്റ, ജലീല്‍ ഉച്ചാരക്കല് എന്നിവര്‍ സംസാരിച്ചു.