‘പ്രവാസി സാഹിത്യോത്സവ്’ പ്രമേയത്തിൽ ആശയചർച്ച സംഘടിപ്പിച്ചു
text_fields‘പ്രവാസി സാഹിത്യോത്സവ്’ പ്രമേയത്തിൽ നടന്ന ആശയചർച്ചയിൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം അധ്യാപകൻ എൻ. സനിൽ കുമാർ സംസാരിക്കുന്നു
ജുബൈൽ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി ഒമ്പതിന് ജുബൈലിൽ നടക്കുന്ന 15ാമത് സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിെൻറ പ്രമേയമായ ‘പ്രയാണങ്ങൾ’ എന്ന വിഷയത്തിൽ ആശയചർച്ച സംഘടിപ്പിച്ചു.കരയിലും കടലിലും ആകാശത്തും മാത്രമല്ല, ഭാഷകളിലും ചിന്തകളിലും ആത്മാവിലും മനുഷ്യൻ നടത്തിയ നിരന്തരമായ സഞ്ചാരങ്ങളാണ് മാനവചരിത്രത്തെ രൂപപ്പെടുത്തിയതെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. ‘മനുഷ്യൻ, കല, സഞ്ചാരം’ (മ.ക.സ) എന്ന ടാഗ്ലൈനിലാണ് ‘പ്രയാണങ്ങൾ’ എന്ന പ്രമേയത്തെ നാഷനൽ സാഹിത്യോത്സവ് അവതരിപ്പിക്കുന്നത്. കവിമുസ്തഫ മുക്കൂട് മോഡറേറ്ററായി. ആർ.എസ്.സി സൗദി ഈസ്റ്റ് കലാലയം സെക്രട്ടറി മുഹമ്മദ് അൻവർ വിഷയാവതരണം നടത്തി. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം അധ്യാപകൻ എൻ. സനിൽ കുമാർ, നവാഫ് (ഐ.എം.സി.സി), അബ്ദുസ്സലാം വണ്ടൂർ (നവോദയ), ശിഹാബ് കായംകുളം (ഒ.ഐ.സി.സി), ഉമർ സഖാഫി മൂർക്കനാട് (ഐ.സി.എഫ്), ആർ.എസ്.സി ഗ്ലോബൽ പ്രവർത്തക സമിതി അംഗം സാദിഖ് സഖാഫി ജഫനി, എ.ആർ. സലാം (കെ.എം.സി.സി), സംഘാടക സമിതി സെക്രട്ടറി ശരീഫ് മണ്ണൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ പ്രവർത്തക സമിതി അംഗം റംജു റഹ്മാൻ സ്വാഗതവും നാഷനൽ കലാലയം സെക്രട്ടറി റഷീദ് വാടാനപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

