അന്താരാഷ്ട്ര ആയുധവിപണിയാണ് എല്ലാ യുദ്ധങ്ങൾക്കും ഹേതു -സത്യൻ മൊകേരി
text_fieldsന്യൂ ഏജ് ഇന്ത്യ സാംസ്കാരികവേദി ‘സൗഹൃദസന്ധ്യ’ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ്
അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വ്യാപാര താൽപര്യങ്ങളാണ് ലോകത്ത് സമാധാനമില്ലാക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. ആയുധ വിൽപനയിലൂടെയുള്ള ലാഭമാണ് എല്ലാവിധ യുദ്ധങ്ങളുടെയും പിന്നിൽ.
2024ലെ ലോകത്തിലെ അതിസമ്പന്നന്മാരുടെ സമ്പത്ത് തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ മൂന്നിരട്ടയായി വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂ ഏജ് ഇന്ത്യ സാംസ്കാരികവേദി റിയാദിൽ സംഘടിപ്പിച്ച ‘സൗഹൃദസന്ധ്യ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും കലാ കുവൈത്ത് ഏർപ്പെടുത്തിയ എം.ടി. സാഹിത്യ പുരസ്കാര അവാർഡ് ജേതാവുമായ ജോസഫ് അതിരുങ്കലിനെ ചടങ്ങിൽ ആദരിച്ചു. സുരേന്ദ്രൻ കൂട്ടായി (കേളി), സലിം കളക്കര (ഒ.ഐ.സി.സി), സുധീർ കുമ്മിൾ (നവോദയ), ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), നിബു വർഗീസ് (റിഫ), സബീന എം. സാലി (യുവകലാ സാഹിതി), റഹ്മാൻ മുനമ്പത്ത് (ഫോർക), നൗഷാദ് (സിറ്റി ഫ്ലവർ), മുഹമ്മദ് ഖാൻ (എൻ.എം.സി.ഇ. ലോജിസ്റ്റിക്) എന്നിവർ സംസാരിച്ചു.
ഷാജഹാൻ കായംകുളം സ്വാഗതവും നൗഷാദ് അബ്ദുല്ല നന്ദിയും പറഞ്ഞു. എം. സാലി ആലുവ, ഷാനവാസ്, ഷുഹൈബ് സലിം, അബൂബക്കർ പൊന്നാനി, എ.എസ്. രാഹുൽ, സി.പി. ജോഷി, സമീർ പരപ്പനങ്ങാടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

