Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ ദേശീയ...

ഇന്ത്യൻ ദേശീയ ഹാൻഡ്​ബാൾ ടീമിനെ അറേബ്യൻ സോഷ്യൽ ഫോറം ആദരിച്ചു

text_fields
bookmark_border
ഇന്ത്യൻ ദേശീയ ഹാൻഡ്​ബാൾ ടീമിനെ അറേബ്യൻ സോഷ്യൽ ഫോറം ആദരിച്ചു
cancel
camera_alt

ഏ​ഷ്യ​ൻ മെ​ൻ​സ് ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ദി​യി​ൽ എ​ത്തി​യ ഇ​ന്ത്യ​ൻ

ദേ​ശീ​യ ഹാ​ൻ​ഡ്​​ബാ​ൾ ടീ​മി​നെ അ​റേ​ബ്യ​ൻ സോ​ഷ്യ​ൽ ഫോ​റം ആ​ദ​രി​ച്ച​പ്പോ​ൾ

ദ​മ്മാം: 20ാമ​ത് ഏ​ഷ്യ​ൻ മെ​ൻ​സ് ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ദേ​ശീ​യ ഹാ​ൻ​ഡ്​​ബാ​ൾ ടീ​മി​നെ അ​റേ​ബ്യ​ൻ സോ​ഷ്യ​ൽ ഫോ​റം ആ​ദ​രി​ച്ചു. സൗ​ദി അ​റേ​ബ്യ, ഇ​റാ​ൻ, ജോ​ർ​ഡ​ൻ, വി​യ​റ്റ്നാം, ആ​സ്ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ശി​വ​പ്ര​സാ​ദ് അ​ട​ക്ക​മു​ള്ള 17 അം​ഗ ടീ​മാ​ണ് സൗ​ദി​യി​ൽ എ​ത്തി​യ​ത്.

അ​റേ​ബ്യ​ൻ സോ​ഷ്യ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്​ വി​ദേ​ശ​ത്തു​നി​ന്ന് ല​ഭി​ക്കു​ന്ന വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്ന് ഇ​ന്ത്യ​ൻ ഹാ​ൻ​ഡ്​​ബാ​ൾ ദേ​ശീ​യ ടീ​മി‍ന്റെ മാ​നേ​ജ​ർ സൈ​ദ് റ​ഫാ​ത്ത് സു​ബൈ​ർ, കോ​ച്ച് വി​നോ​ദ് കു​മാ​ർ, ക്യാ​പ്റ്റ​ൻ അ​തു​ൽ കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. ക്രി​ക്ക​റ്റ്, ഫു​ട്​​ബാ​ൾ, ഹോ​ക്കി തു​ട​ങ്ങി​യ ദേ​ശീ​യ ടീ​മു​ക​ൾ​ക്ക് ന​ൽ​കു​ന്ന പി​ന്തു​ണ ഹാ​ൻ​ഡ്​​ബാ​ൾ ടീ​മി​ന് ല​ഭി​ക്കാ​ത്ത​തി​ൽ ദുഃ​ഖ​വും അ​റി​യി​ച്ചു.

അ​റേ​ബ്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ്​​ അ​സ്‌​ലം ഫ​റോ​ക്കി​ൽ​നി​ന്ന്​ ഹാ​ൻ​ഡ്ബാ​ൾ ദേ​ശീ​യ ടീ​മി​നു​ള്ള പ്ര​ശം​സാ​ഫ​ല​കം മാ​നേ​ജ​ർ സ​യ്യി​ദ് റ​ഫാ​ത് സു​ബൈ​ർ, കോ​ച്ച് വി​നോ​ദ് കു​മാ​ർ, ക്യാ​പ്റ്റ​ൻ അ​തു​ൽ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​ലെ ക​ളി​ക്കാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ സി.​കെ. മു​സ്ത​ഫ പൊ​ന്നാ​നി, അ​ബ്ദു​ൽ ജ​ലീ​ൽ, എം​ബ​സി വ​ള​ന്‍റി​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ സ​ഹീ​ർ ബൈ​ഗ്, സി​റ്റി ഫ്ല​വ​ർ മാ​നേ​ജ​ർ അ​ന​സ് കോ​ഴി​ക്കോ​ട്, സാ​ദി​ക് വ​ട​ക​ര, റ​ഫ ക്ലി​നി​ക് മാ​നേ​ജ​ർ അ​സീ​സ്, റാ​സ അ​ൽ​ഫ​ർ​ദാ​ൻ, മു​ക്താ​ർ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ അ​റേ​ബ്യ​ൻ സോ​ഷ്യ​ൽ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ്​​ അ​ബ്ദു​ൽ ജ​ലീ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​സാ​ഖ് ബാ​വു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handballsocial forum
News Summary - The Indian National Handball Team was honored by the Arabian Social Forum
Next Story