Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യ-സൗദി വിദേശകാര്യ...

ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
saudi and indian ministers
cancel
camera_alt

സൗദി വിദേശകാര്യ മന്ത്രി അമീർഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറും

Listen to this Article

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറും വ്യാഴാഴ്ച ടെലിഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ തുടരുന്ന പരസ്പര സഹകരണത്തിന്‍റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.

75 വർഷമായി തുടരുന്ന ഇന്ത്യ-സൗദി ബന്ധം പ്രതിരോധ സഹകരണമുൾപ്പടെയുള്ള അതിപ്രധാന മേഖലകളിലേക്ക്​ കടന്നിരിക്കെ ഇരു മന്ത്രിമാരുടേയും ടെലിഫോണ സംഭാഷണം ഏറെ പ്രധാന്യമർഹിക്കുന്നതാണ്​. ഇരുരാജ്യങ്ങളുടേയും താൽപര്യ​ങ്ങൾ സംരക്ഷിക്കാനും സുസ്ഥിരതയും അഭിവൃദ്ധിയും കൈവരിക്കാനും പരസ്പര സഹകരണം കൂടുതൽ മെച്ചപ്പെടുത്തും.

ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. പ്രത്യേകിച്ച് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താൻ​ ഇരുരാജ്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളേയും വിലയിരുത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പ്രതിരോധ ബന്ധം കൂടുതൽ ദൃഢമാകുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ കഴിഞ്ഞദിവസങ്ങളിൽ സൗദി തീരത്ത്​ എത്തിയിരുന്നു.

ഇരുരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക പരിശീലനത്തിനായാണ്​ കപ്പലുകൾ ജിദ്ദ തുറമുഖത്ത്​ എത്തിയത്​. ഇന്ത്യയുടെ പ്രഥമ പരിശീലന സ്ക്വാഡ്രൺ - ഐ.എൻ.സ്​ തിർ, ഐ.എൻ.എസ്​ സുജാത എന്നിവയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥിയും ആണ്​ ഈ മാസം​ അഞ്ചിന് സൗദിയുടെ പശ്ചിമ തീരമായ ജിദ്ദ തുറമുഖത്ത്​ എത്തിയത്​.

കഴിഞ്ഞ വർഷം നടന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ നാവിക അഭ്യാസത്തിന് ശേഷം ഇപ്പോൾ ജിദ്ദയിലെത്തിയ ഇന്ത്യൻ സൈസനിക കപ്പലുകൾ ഉഭയകക്ഷി പ്രതിരോധബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്​. ഈ വർഷം ഫെബ്രുവരിയിൽ, ഇന്ത്യയുടെ കിഴക്കൻ തീരത്ത് നടന്ന അഭ്യാസത്തിൽ 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത 'മിലൻ 2022' ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ റോയൽ സൗദി നേവൽ ഫോഴ്‌സ് പ്രതിനിധി സംഘവും പങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiasaudi arabia
News Summary - The Indian and Saudi Foreign Ministers held talks
Next Story